Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:30 AM IST Updated On
date_range 17 March 2022 5:30 AM ISTവൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ
text_fieldsbookmark_border
മൂലമറ്റം (ഇടുക്കി): വേനൽ ചൂട് കടുത്തതോടെ സംസ്ഥാനത്തെ . 2021 മാർച്ച് 19ന് രേഖപ്പെടുത്തിയ 88.42 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപഭോഗമാണ് കെ.എസ്.ഇ.ബിയുടെ നിലവിലെ സർവകാല റെക്കോഡ്. ഇത് മറികടന്ന് ഉപഭോഗം ബുധനാഴ്ച രാവിലെ എട്ടുവരെയുള്ള കണക്കുപ്രകാരം 89.61 ദശലക്ഷം യൂനിറ്റിലെത്തി. നാൾക്കുനാൾ ചൂട് വർധിക്കുന്നതിനാൽ ഉപയോഗം ഇനിയും ഉയരും എന്നാണ് കണക്കാക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ കൂടി എത്തുന്നതോടെ ഉപഭോഗം 90 ദശലക്ഷം യൂനിറ്റ് മറികടന്നേക്കുമെന്ന് കെ.എസ്.ഇ.ബി കണക്കുകൂട്ടുന്നു. ആകെ ഉപഭോഗമായ 89.61 ദശലക്ഷം യൂനിറ്റിൽ 31.51 ദശലക്ഷം യൂനിറ്റ് ആഭ്യന്തരമായി ഉൽപാദിപ്പിക്കുകയും 58.10 ദശലക്ഷം യൂനിറ്റ് പുറം സംസ്ഥാനങ്ങളിൽനിന്ന് വാങ്ങി. വേനൽ ചൂട് കടുക്കുന്നതോടെ പുറം വൈദ്യുതിയുടെ വില വർധിക്കുമെന്നതിനാൽ ആഭ്യന്തര ഉൽപാദനം ഇനിയും വർധിപ്പിക്കേണ്ടിവരും. സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി നിലയമായ ഇടുക്കിയിൽ ബുധനാഴ്ച രാവിലത്തെ കണക്കുകൾ പ്രകാരം 15.177 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിച്ചു. ശബരിഗിരിയിൽ 6.41 ദശലക്ഷം, ഇടമലയാർ 1.53 ദശലക്ഷം, കുറ്റ്യാടി 1.70 ദശലക്ഷം, നേര്യമംഗലം 0.55 ദശലക്ഷം, ഷോളയാർ 1.30 ദശലക്ഷം, ലോവർപെരിയാർ 0.62 ദശലക്ഷം എന്നിങ്ങനെയാണ് മറ്റു നിലയങ്ങളിലെ ഉൽപാദനം. ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിച്ചതോടെ ഡാമുകളിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നുതുടങ്ങി. മഴക്കാലത്ത് 95 ശതമാനത്തിലധികം എത്തിയ ജലനിരപ്പ് 63 ശതമാനത്തിൽ താഴേക്ക് എത്തിത്തുടങ്ങി. ഇടുക്കിയിൽ നിലവിൽ 62 ശതമാനമാണ് ജലനിരപ്പ്. പമ്പ 58, ഷോളയാർ 51, ഇടമലയാർ 56, മാട്ടുപെട്ടി 58, കുറ്റ്യാടി 67, പൊൻമുടി 18, നേര്യമംഗലം 36, ലോവർപെരിയാർ 42 ശതമാനം എന്നിങ്ങനെയാണ് മറ്റ് ഡാമുകളിൽ. സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ എല്ലാ അണക്കെട്ടുകളിലും കൂടി 59 ശതമാനം ജലം അവശേഷിക്കുന്നുണ്ട്. ഇത് ഉപയോഗിച്ച് 2440.49 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story