Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:46 AM IST Updated On
date_range 16 March 2022 5:46 AM ISTജില്ലയെ പ്ലാവ് ജില്ലയാക്കും -ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്
text_fieldsbookmark_border
കോട്ടയം: ജില്ല പഞ്ചായത്തും ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടഷനും ചേർന്ന് ജില്ലയിൽ അത്യുൽപാദന ശേഷിയുള്ള വിയറ്റ്നാം സൂപ്പർ ഏർലി ബഡ് പ്ലാവ് കൃഷി വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒന്നരവർഷംകൊണ്ട് കായ്ഫലം ലഭിക്കുന്നതും വർഷത്തിൽ ശരാശരി രണ്ടുതവണ കായിക്കുന്ന ഇനവുമാണ് വിയറ്റ്നാം സൂപ്പർ ഏർലി. നഴ്സറി വിലയുടെ 50 ശതമാനം സബ്സിഡിയോടുകൂടിയാണ് ജില്ല പഞ്ചായത്തിന്‍റെ സഹകരണത്തോടെ ഗ്രീൻ വേൾഡ് ഫൗണ്ടഷൻ തൈകൾ വിതരണം ചെയ്യുന്നത്. ഇതിനോടകം നിരവധി പഞ്ചായത്തുകളും സഹകരണ ബാങ്കുകളിലും ആയിരക്കണക്കിന് പ്ലാവിൻതൈകൾ വിതരണംചെയ്തുകഴിഞ്ഞു. ചക്കയിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാനുള്ള പദ്ധതിയും തയാറായിവരുന്നു. ഇതുമൂലം കർഷകർക്കും തൊഴിലാളികൾക്കും അധികവരുമാനവും ലഭിക്കുന്നു. പ്ലാവ് കൃഷി കർഷകരിൽ വ്യാപിപ്പിക്കുവാൻ വേണ്ട നടപടി ജില്ലതലത്തിൽ സ്വീകരിക്കുമെന്ന് നിർമല ജിമ്മി അറിയിച്ചു. -------- മാനവികത ഇന്ത്യൻ പാരമ്പര്യം; കാമ്പയിന്‍ ഉദ്ഘാടനം ഇന്ന് കോട്ടയം: 'വർഗീയതയും ഇസ്ലാമോഫോബിയയും നാടിനാപത്ത്: മാനവികത ഇന്ത്യൻ പാരമ്പര്യം' തലക്കെട്ടിൽ മസാഫ് (മർഹൂം അല്ലാമ സാലും അൽ ഖാസിമി ഫൗണ്ടേഷൻ) സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിന്‍റെ ഉദ്ഘാടന സമ്മേളനം ബുധനാഴ്ച നാലിന് പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ മസാഫ് പ്രസിഡന്‍റ് സുൽഫിക്കർ മൗലവി തൊടുപുഴ, ട്രഷറർ നൗഫൽ മൗലവി, എം.ബി അമീൻഷാ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story