Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.ജി സർവകലാശാല

എം.ജി സർവകലാശാല

text_fields
bookmark_border
എം.ജി ഓൺലൈൻ എം.കോം കോഴ്സിന് അപേക്ഷിക്കാം കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ സെന്റർ ഫോർ ഓൺലൈൻ എജുക്കേഷൻ നടത്തുന്ന എം.കോം-ഫിനാൻസ് ആൻഡ്​ ടാക്‌സേഷൻ എന്ന രണ്ട് വർഷത്തെ (നാല് സെമസ്റ്ററുകൾ) ബിരുദാനന്തര -ബിരുദ കോഴ്‌സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പൂർണമായി ഓൺലൈനായി നടത്തുന്ന കോഴ്‌സ് യു.ജി.സി അംഗീകാരമുള്ളതാണ്. ദേശീയതലത്തിലും അന്തർദേശീയതലത്തിലുമുള്ള വിദ്യാർഥികൾക്ക് പ്രായഭേദമില്ലാതെ അപേക്ഷിക്കാം. ജോലി ചെയ്യുന്നവർക്കും റഗുലർ പഠനം സാധിക്കാത്തവർക്കും അധികബിരുദം നേടാൻ താൽപര്യമുള്ളവർക്കും പഠനം സാധ്യമാകുന്ന രീതിയിലാണ് കോഴ്‌സുകൾ ക്രമീകരിച്ചിരിക്കുന്നത്. ബി.കോം/ ബി.ബി.എ/ ബി.ബി.എം തുടങ്ങിയ മഹാത്മാഗാന്ധി സർവകലാശാല അംഗീകരിച്ച തത്തുല്യ കോഴ്‌സുകളിൽ 45 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് യോഗ്യത. 2022 ഏപ്രിൽ 10നകം പാസാകുന്നവർക്കും അപേക്ഷിക്കാം. ഇന്ത്യൻ വിദ്യാർഥികൾക്ക് സെമസ്റ്ററിന് 18,000 രൂപയും മൊത്തമായി 72,000 രൂപയും വിദേശ വിദ്യാർഥികൾക്ക് സെമസ്റ്ററിന് 325 ഡോളറും മൊത്തമായി 1300 ഡോളറുമാണ് കോഴ്‌സ് ഫീസ്. താൽപര്യമുള്ളവർക്ക് www.mguonline.ac വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 31. കൂടുതൽ വിവരങ്ങൾക്ക്​: www.mgu.ac.in. പരീക്ഷ തീയതി സ്‌കൂൾ ഓഫ് ഇന്റർനാഷനൽ റിലേഷൻസ് ആൻഡ്​ പൊളിറ്റിക്‌സ് നടത്തുന്ന ഒന്ന്, മൂന്ന് സെമസ്റ്റർ എം.എ പൊളിറ്റിക്‌സ് ആൻഡ്​ ഇന്റർനാഷനൽ റിലേഷൻസ് / പൊളിറ്റിക്‌സ്, ഹ്യൂമൻ റൈറ്റ്‌സ്, പബ്ലിക് പോളിസി ആൻഡ്​ ഗവേണൻസ് (2020, 2021 അഡ്മിഷൻ -റെഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ ഏഴിന് ആരംഭിക്കും. പിഴയില്ലാതെ മാർച്ച് 30വരെയും 525 രൂപ പിഴയോടുകൂടി മാർച്ച് 31നും 1050 രൂപ സൂപ്പർഫൈനോടുകൂടി ഏപ്രിൽ നാലുവരെയും അപേക്ഷിക്കാം. വിശദ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷഫലം 2021 സെപ്റ്റംബറിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (മോഡൽ III -ന്യൂജനറേഷൻ) ബി.ബി.എ, ബി.സി.എ, ബി.ബി.എം, ബി.എഫ്.ടി, ബി.പി.ഇ, ബി.ടി.ടി.എം (2013-2016 അഡ്മിഷൻ -റീഅപ്പിയറൻസ്) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മാർച്ച് 26വരെ ഓൺലൈനായി അപേക്ഷിക്കാം. 2021 സെപ്റ്റംബറിൽ നടന്ന ഒന്ന്, രണ്ട് വർഷ ബി.ഫാം (പുതിയ സ്‌കീം -2016 അഡ്മിഷൻ -സപ്ലിമെന്ററി / പഴയ സ്‌കീം 2016ന് മുമ്പുള്ള അഡ്മിഷൻ -സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പഴയ സ്‌കീം വിദ്യാർഥികളുടെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ 370 രൂപ ഫീസ് സഹിതം മാർച്ച് 29നകം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കണം. സൂക്ഷ്മപരിശോധനക്കുള്ള അപേക്ഷ പുതിയ സ്‌കീം / പഴയ സ്‌കീം വിദ്യാർഥികൾക്ക് 160 രൂപയാണ്. ഫീസ് സഹിതമുള്ള അപേക്ഷ പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 29.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story