Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:36 AM IST Updated On
date_range 16 March 2022 5:36 AM ISTകട്ടപ്പനയിലും ലബ്ബക്കടയിലും കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷം
text_fieldsbookmark_border
കട്ടപ്പന: കോളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കട്ടപ്പനയിലും ലബ്ബക്കടയിലും കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷം. ലബ്ബക്കട ജെ.പി.എം കോളജ് യൂനിയൻ തെരഞ്ഞെടുപ്പിനുശേഷം ലബ്ബക്കടയിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെ എസ്.എഫ്.ഐ പ്രവർത്തകരുമായാണ് സംഘർഷം ഉണ്ടായത്. സംഘർഷം ഒഴിവാക്കാൻ എത്തിയ കട്ടപ്പന എസ്.ഐ കെ. ദിലീപ്കുമാറിനും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ജെയ്‌സൺ തെക്കേപ്പറമ്പിലിനും പരിക്കേറ്റു. ഇരുവരും കട്ടപ്പനയിലെ ആശുപത്രിയിൽ ചികിത്സ തേടി. ഇതിന് തൊട്ടുപിന്നാലെ കട്ടപ്പന ഗവ. കോളജിലെ തെരഞ്ഞെടുപ്പിനുശേഷം കോളജ് പരിസരത്തുവെച്ച് കെ.എസ്.യു പ്രവർത്തകരും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ജോബിൻ ഐമനത്തിനും കെ.എസ്.യു പ്രവർത്തകയായ ഗായത്രി നന്ദുവിനും പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. ജോബിന്‍റെ കാറിന്റെ ചില്ല് അടിച്ചുതകർക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story