Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:36 AM IST Updated On
date_range 16 March 2022 5:36 AM ISTതിരുനക്കര ഉത്സവത്തിന് കൊടിയേറി
text_fieldsbookmark_border
കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. താഴമൺ മഠം തന്ത്രി കണ്ഠരര് മോഹനരുടെ മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. മേൽശാന്തി പെരിയമന നാരായണൻ നമ്പൂതിരി സഹകാർമികനായി. നാഗസ്വര-പഞ്ചവാദ്യ മേളങ്ങളോടെ കൊടിയേറിയപ്പോൾ ഭക്തർ ആർപ്പുവിളിച്ചും തളിർ വെറ്റില പറത്തിയും സ്ത്രീകൾ വായ്ക്കുരവയിട്ടും ഉത്സവത്തെ വരവേറ്റു. 23ന് വൈകീട്ട് നാലിന് 22 ഗജവീരന്മാർ ചമയങ്ങളോടെ അണിനിരക്കുന്ന പകൽപൂരം നടക്കും. നടൻ ജയറാം പ്രമാണിയായി 111 വാദ്യകലാകാരന്മാരാണ് പൂരത്തിന് മേളം ഒരുക്കുന്നത്. 24 ന് പുലർച്ച ഒന്നിന് കിഴക്കേ ഗോപുരവഴിയിലെ ആലിൻചുവട്ടിലാണ് പള്ളിനായാട്ട്. വൈകീട്ട് ആറിന് കാരാപ്പുഴ അമ്പലക്കടവ് ദേവി ക്ഷേത്രക്കുളത്തിലാണ് തേവരുടെ ആറാട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story