Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:48 AM IST Updated On
date_range 15 March 2022 5:48 AM ISTയുവതിയെ കബളിപ്പിച്ച് സ്വർണംതട്ടിയ പ്രതി പിടിയിൽ
text_fieldsbookmark_border
കോട്ടയം: പുനർവിവാഹത്തിന് പരസ്യംചെയ്ത യുവതിയെ കബളിപ്പിച്ച് സ്വർണം കവർന്ന പ്രതിയെ പൊലീസ് പിടികൂടി. എറണാകുളം ഉദയംപേരൂർ പുല്യാട്ട് വിഷ്ണുകൃപ അയ്യപ്പദാസി (31) നെയാണ് അറസ്റ്റ് ചെയ്തത്. പഴയിടം സ്വദേശിയായ യുവതിയുടെ 17 ഗ്രാം സ്വർണാഭരണങ്ങളാണ് ഇയാൾ കബളിപ്പിച്ചെടുത്തത്. വിവാഹം കഴിച്ചോളാമെന്ന് ഉറപ്പ് നൽകിയ അയ്യപ്പദാസ് യുവതിയുടെ ആദ്യവിവാഹം വേർപെടുത്തിയ വകയിൽ കിട്ടാനുള്ള ഒമ്പത് പവൻ സ്വർണവും 12 ലക്ഷം രൂപയും കോടതി മുഖേന വാങ്ങിത്തരാമെന്നും ഇതിന്‍റെ ചെലവിലേക്കെന്ന് പറഞ്ഞ് ഒരുമാസം മുമ്പാണ് സ്വർണാഭരണങ്ങൾ വാങ്ങിച്ചെടുത്തത്. കേസിന്‍റെ നടത്തിപ്പിനുള്ള ചെലവിനായി സ്വർണമാല കൂടി വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇതിൽ യുവതിയുടെ പിതാവിന് സംശയം തോന്നിയതിനാൽ മണിമല പൊലീസിൽ പരാതി നൽകി. ശേഷം യുവാവിനോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. സ്വർണമാല വാങ്ങാനെത്തുന്ന വിവരം പൊലീസിനെ അറിയിക്കുകയും പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ വിവാഹമോചിതരായ പല യുവതികളിൽനിന്നും ഇപ്രകാരം പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തിട്ടുള്ളതായി പൊലീസ് പറഞ്ഞു. KTL Ayyappadas പ്രതി അയ്യപ്പദാസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story