Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബൈക്ക് മോഷണം...

ബൈക്ക് മോഷണം പതിവാകുന്നു

text_fields
bookmark_border
പാമ്പാടി: അണ്ണാടിവയൽ നൊങ്ങൽ മേഖലയിൽ മോഷ്ടാക്കളുടെ വിളയാട്ടം. കഴിഞ്ഞദിവസം പ്രദേശത്തുനിന്ന് ബൈക്ക് മോഷണം പോകുകയും ബൈക്ക് മോഷണശ്രമവും നടന്നിരുന്നു. തുടർച്ചയായ ദിവസങ്ങളിൽ രാത്രിയിൽ അപരിചിതരെ പ്രദേശത്ത് കണ്ടതായും നാട്ടുകാർ പറയുന്നു. അണ്ണാടിവയൽ പുല്ലിക്കോട്ടയിൽ ഷാജിയുടെ ബൈക്ക് കഴിഞ്ഞദിവസം പുലർച്ച വീട്ടുമുറ്റത്തുനിന്ന്​ മോഷണം പോയിരുന്നു. രണ്ടു യുവാക്കൾ ബൈക്കുമായി പോകുന്നത്​ സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. പിറ്റേദിവസം പുലർച്ച നൊങ്ങൽ താന്നിവേലിൽ ജോർജ് വർഗീസിന്‍റെ വീട്ടിലെ ബൈക്ക് മോഷ്ടിക്കാൻ ശ്രമം നടന്നിരുന്നു. ബൈക്കിലെത്തിയ ഒരാളാണ് ശ്രമം നടത്തിയത്. വീട്ടുകാർ കണ്ടെന്ന്​ മനസ്സിലായതോടെ ഇയാൾ കടന്നുകളഞ്ഞു. തിങ്കളാഴ്ച പുലർച്ച അപരിചിതരായ നാലുപേർ നൊങ്ങൽ പ്രദേശത്ത്​ ചുറ്റിക്കറങ്ങുന്നതായി പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങളിൽ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നൊങ്ങൽ നിവാസികൾ പാമ്പാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story