Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:41 AM IST Updated On
date_range 15 March 2022 5:41 AM ISTമറ്റപ്പള്ളി നിരപ്പേൽ റോഡ് യാഥാർഥ്യമായി
text_fieldsbookmark_border
വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ മറ്റപ്പള്ളി നിരപ്പേൽ മേഖലയിൽ താമസിക്കുന്നവരുടെ സഞ്ചാരയോഗ്യമായ റോഡ് എന്ന സ്വപ്നം യാഥാർഥ്യമായി. വളരെ ഉയർന്ന പ്രദേശമായ ഇവിടെ താമസിക്കുന്ന പത്തോളം കുടുംബങ്ങളുടെ ദുരിതത്തിനാണ് പരിഹാരമായത്. മുൻ പഞ്ചായത്ത് പ്രസിഡന്‍റ് തഴയ്ക്കൽ ജോസഫിന്‍റെ കുടുംബാംഗങ്ങൾ റോഡിനുവേണ്ടി സ്ഥലം വിട്ടുനൽകിയത്തോടെ റോഡ് യാഥാർഥ്യമാവുകയായിരുന്നു. കിടപ്പുരോഗികളെയും പ്രായമുള്ളവരെയും കസേരകളിൽ ഇരുത്തി ചുമന്ന് ഇളംപള്ളി കവല-പള്ളിക്കത്തോട് റോഡിൽ എത്തിച്ചാണ് ആശുപത്രികളിൽ എത്തിച്ചിരുന്നത്. പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. റെജി, പഞ്ചായത്ത് അംഗം ജിജി നടുവത്താനി, മുൻ പഞ്ചായത്ത് അംഗം സാൻജോ ആന്‍റണിയുടെയും ശ്രമഫലമായാണ് റോഡ് യാഥാർഥ്യമായത്. KTL VZR 1 Mattapally Road തഴയ്ക്കൽ-മറ്റപ്പള്ളി നിരപ്പേൽ റോഡ് നിർമാണം ഗ്രാമപഞ്ചായത്ത് അംഗം ജിജി നടുവത്താനിയുടെ നേതൃത്വത്തിൽ നടത്തിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
