Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅനുസ്മരണ സമ്മേളനം

അനുസ്മരണ സമ്മേളനം

text_fields
bookmark_border
അനുസ്മരണ സമ്മേളനം
cancel
ഉഴവൂർ: ഇ.ജെ. ലൂക്കോസിന്‍റെ പത്താമത് ചരമവാർഷികത്തോടനുബന്ധിച്ച് നടത്തിയ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇ.ജെ. ലൂക്കോസ് എള്ളങ്കിൽ സ്മാരക ട്രസ്റ്റിന്റെ പ്രവർത്തനോദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. കടുത്തുരുത്തി, ഏറ്റുമാനൂർ മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന നിരവധി വികസനപദ്ധതികൾ യാഥാർഥ്യമാക്കാൻ എം.എൽ.എ എന്ന നിലയിൽ നിരന്തര ഇടപെടലാണ് ഇ.ജെ. ലൂക്കോസ് നടത്തിയിട്ടുള്ളതെന്ന്​ പി.ജെ. ജോസഫ് പറഞ്ഞു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പാലിയേറ്റിവ് ഉപകരണങ്ങളുടെ വിതരണോദ്ഘാടനം തോമസ് ചാഴികാടൻ എം.പിയും വെബ്സൈറ്റിന്റെ ഉദ്ഘാടനം പി.സി. തോമസും നിർവഹിച്ചു. ഇ.ജെ. ലൂക്കോസ് ട്രസ്റ്റിന്റെ ഓഫിസ് ഉദ്ഘാടനം ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫൻ നിർവഹിച്ചു. കെ.എം. ജോസഫ് അഞ്ചക്കുന്നത്ത്, പി.എം. മാത്യു, ഡോ. സിന്ധുമോൾ ജേക്കബ്, തമ്പി എരുമേലിക്കര, ഡോ. ബ്ലസൺ ചാക്കോ, കെ.എം. തങ്കച്ചൻ, എൻ. സോമനാഥപിള്ള കാനാട്ട്, വിനോദ് പുളിക്കനിരപ്പേൽ, സൈമൺ ലൂക്കോസ് ഒറ്റത്തങ്ങാടിയിൽ, ശോഭന മോഹനൻ, ജിൻസ് കുന്നപ്പള്ളി എന്നിവർ സംസാരിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളിയിൽ അനുസ്മരണ പ്രാർഥന ശുശ്രൂഷ നടത്തി. ഉഴവൂർ പള്ളി വികാരി റവ. ഫാ. തോമസ് ആനിമൂട്ടിൽ സഹകാർമികനായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story