Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:41 AM IST Updated On
date_range 15 March 2022 5:41 AM IST'ചെക്ക്ഡാം പുനർനിർമിക്കണം'
text_fieldsbookmark_border
വാഴൂർ: വാഴൂർ, പള്ളിക്കത്തോട് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന മറ്റപ്പള്ളി തോട്ടിൽ പുലിയാമറ്റത്തെ ചെക്ക്ഡാം പുനർനിർമിക്കണമെന്ന ആവശ്യം ശക്തമായി. വാട്ടർ അതോറിറ്റി പൊൻകുന്നം സെക്ഷനിൽപ്പെട്ട പുലിയാമറ്റം പമ്പ് ഹൗസിന്‍റെ കുളത്തിലെ വെള്ളം വേനൽക്കാലത്ത് താഴുന്നത് തടയുവാൻ ചെക്ക്ഡാമിൽ വെള്ളം തടഞ്ഞുനിർത്തുന്നതിനുവേണ്ടി പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച ചെക്ക്ഡാമാണ് സ്ലാബുകളും മറ്റും തകർന്ന് ഉപയോഗശൂന്യമായത്. കുളത്തിൽ വെള്ളം കുറവായതിനാൽ ഇപ്പോൾ ആഴ്ചയിൽ മൂന്നുദിവസമാണ് വെള്ളം പമ്പ് ചെയ്യുന്നത്. ചെക്ക്ഡാമിൽ വെള്ളം തടഞ്ഞുനിർത്തിയാൽ സമീപവാസികൾക്ക് വസ്ത്രം കഴുകുന്നതിനും കുളിക്കുന്നതിനും സാധിക്കും. ഇതിനുപുറമെ സമീപ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം വറ്റുന്നത് ഒഴിവാക്കാനും സാധിക്കും. മറ്റപ്പള്ളി ചെക്ക്ഡാം പുനർനിർമിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ഡി.എസ്.എസ് മറ്റപ്പള്ളി യൂനിറ്റ് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. KTL VZR 2 Check Dam ചിത്രവിവരണം വാഴൂർ മറ്റപ്പള്ളി ചെക്ക്ഡാം തകർന്നനിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
