Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:41 AM IST Updated On
date_range 15 March 2022 5:41 AM ISTകലക്ടറേറ്റ് വളപ്പിൽ മാലിന്യത്തിന് തീപിടിച്ചു
text_fieldsbookmark_border
കോട്ടയം: കലക്ടറേറ്റ് വളപ്പിൽ ജില്ല ട്രഷറിക്ക് സമീപത്ത് മാലിന്യത്തിനു തീപിടിച്ചു. ട്രഷറിയുടെ സ്റ്റാമ്പ് ഡിപ്പോക്ക സമീപത്തെ ട്രാൻസ്‌ഫോമറിനു ചുവട്ടിൽ കൂട്ടിയിട്ടിരുന്ന മാലിന്യത്തിനാണ് തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ തീപിടിച്ചത്. അഗ്നിരക്ഷ സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. കലക്ടറേറ്റ് വളപ്പിലാണ് ട്രഷറി സ്ഥിതി ചെയ്യുന്നത്. ജില്ലയിൽ വിതരണം ചെയ്യുന്ന മുദ്രപ്പത്രങ്ങൾ സൂക്ഷിക്കുന്നത് സ്റ്റാമ്പ് ഡിപ്പോയിലാണ്. തീപിടിച്ച മാലിന്യത്തിനു സമീപത്ത് ട്രാൻസ്‌ഫോർമറും കലക്ടറേറ്റിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഷെഡും ഉണ്ട്. ട്രാൻസ്‌ഫോർമറിലേക്ക് തീ പടർന്നിരുന്നെങ്കിൽ കൂടുതൽ അപകട ഉണ്ടായേനെ. മുമ്പും സമാന രീതിയിൽ ട്രാൻസ്‌ഫോർമറിനും മാലിന്യത്തിനും ഇവിടെ തീപിടിച്ചിട്ടുണ്ട്. സമയത്തെച്ചൊല്ലി തർക്കം: ബസ് ജീവനക്കാർ ഏറ്റുമുട്ടി കോട്ടയം: നാഗമ്പടം ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർ ഏറ്റുമുട്ടി. പരിക്കേറ്റ പാലാ റൂട്ടിൽ സർവിസ് നടത്തുന്ന ഇമ്മാനുവേൽ ബസിലെ ജീവനക്കാരായ മറ്റക്കര പാദുവ പാക്കത്ത് ശ്രീകാന്ത് (28), പാമ്പാടി എസ്.എൻ പുരം വട്ടുകളത്തിൽ ഗോപു (25), പാമ്പാടി മറ്റക്കര കാവുംപുറം അനന്തു (27) എന്നിവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12.15 ഓടെയായിരുന്നു സംഭവം. നാഗമ്പടം ബസ് സ്റ്റാൻഡിൽ ഇമ്മാനുവേൽ-കോൺകോഡ് ബസിലെ ജീവനക്കാർ തമ്മിലാണ് ഏറ്റുമുട്ടിയത്. രണ്ടു ബസുകളും പാലാ റൂട്ടിൽ സർവിസ് നടത്തുന്നതാണ്. ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടുകയും കൈയിലിരുന്ന ജാക്കി ലിവർ ഉപയോഗിച്ച് കോൺകോഡ് ബസിലെ ജീവനക്കാർ ഇമ്മാനുവലിലെ ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു. ഇമ്മാനുവേലിലെ കണ്ടക്ടർ അനന്തുവിന് തലക്ക് അടിയേറ്റു. രക്തം വാർന്നൊഴുകിനിന്ന ഇയാളെ യാത്രക്കാരും പൊലീസും മറ്റു ബസുകളിലെ ജീവനക്കാരും ചേർന്നാണ് ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചത്. സമയത്തെച്ചൊല്ലി ഈ ബസിലെ ജീവനക്കാർ തമ്മിൽ തർക്കവും സംഘർഷവും പതിവാണെന്ന് യാത്രക്കാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story