Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:40 AM IST Updated On
date_range 15 March 2022 5:40 AM ISTപി.എഫ് പലിശനിരക്ക് കുറച്ച നടപടി പുനഃപരിശോധിക്കണം -കുരുവിള മാത്യൂസ്
text_fieldsbookmark_border
കോട്ടയം: എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് (ഇ.പി.എഫ്) നിക്ഷേപത്തിനുള്ള പലിശനിരക്ക് കുറച്ച കേന്ദ്രനടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നാഷനലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് കേന്ദ്ര തൊഴിൽമന്ത്രി ഭൂപേന്ദർ യാദവിന് കത്തയച്ചു. ഈ സാമ്പത്തിക വർഷം 8.1 ശതമാനം പലിശ നൽകിയാൽ മതിയെന്ന് ഇ.പി.എഫ് യേഗത്തിൽ ധാരണയായിരുന്നു. മുൻവർഷം ഇത് 8.5 ശതമാനമായിരുന്നു. രാജ്യത്തെ ആറ് കോടിയിൽപരം ജീവനക്കാർക്ക് ഈ തീരുമാനം ദോഷകരമായി ബാധിക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ദേശീയ പണിമുടക്ക്: ജില്ല പ്രചാരണജാഥ ഇന്ന് തുടങ്ങും കോട്ടയം: ഈമാസം 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന്‍റെ പ്രചരണാർഥം സംയുക്ത ട്രേഡ് യൂനിയൻ സമിതി ജാഥക്ക് ചൊവ്വാഴ്ച തുടക്കമാവും. വൈകീട്ട് അഞ്ചിന് വൈക്കത്തുനിന്ന് ജാഥ പര്യടനം ആരംഭിക്കും. ജില്ലയിലാകെ പര്യടനം നടത്തുന്ന ജാഥയുടെ ക്യാപ്റ്റൻ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനുവാണ്. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ജാഥയുടെ ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടന സമ്മേളനത്തിൽ ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് ഫിലിപ് ജോസഫ് അധ്യക്ഷതവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story