Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:40 AM IST Updated On
date_range 15 March 2022 5:40 AM ISTട്രാഫിക് പൊലീസുകാർക്ക് സംഭാരവിതരണവുമായി 'കുളിർമ'
text_fieldsbookmark_border
ചങ്ങനാശ്ശേരി: ചുട്ടുപൊള്ളുന്ന ചൂടിൽ, ട്രാഫിക് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന ചങ്ങനാശ്ശേരിയിലെ എല്ലാ പൊലീസുകാർക്കും ദാഹമകറ്റാൻ കുളിർമ പരിപാടി സംഘടിപ്പിച്ചു. ചങ്ങനാശ്ശേരി ശ്രീശങ്കര ചാരിറ്റബിൾ ട്രസ്റ്റും ഇന്നർവീൽ ക്ലബ് ഓഫ് ഗ്രേറ്റർ ചങ്ങനാശ്ശേരിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. എല്ലാ ദിവസവും രാവിലെ മുതൽ സംഭാരം എല്ലാ ട്രാഫിക് ജങ്ഷനിലും പൊലീസുകാർക്ക് എത്തിച്ചുനൽകും. ചൂട് കുറയുന്നതു വരെ പരിപാടി തുടരാനാണ് തീരുമാനം. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ആർ. ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീശങ്കര ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരൻ, ഇന്നർവീൽ ക്ലബ് പ്രസിഡന്റ് ഡോ. വിജയകുമാരി, മെർമയിഡ് കൊച്ചുമോൻ, സച്ചിൻ വിനായക, കണ്ണൻ എസ്. പ്രസാദ്, രാജീവ് സെബാസ്റ്റ്യൻ, കെ.വി. ഹരികുമാർ, വർഗീസ് എൻ. ആന്റണി, ചന്ദ്രശേഖര വാര്യർ, സിന്ധു കണ്ണൻ, മഞ്ജു മിനു, ജൂലി വർഗീസ്, റിയ സുജിത്, ആര്യ സച്ചിൻ, റീന രാജീവ്, സിമി തോമസ്, ചിത്ര ഹരികുമാർ, അജി ചന്ദ്രൻ, സ്മിത എസ്. നായർ, ബിന്ദു സജു, അഞ്ജു രഞ്ജിത്, സാലി പി. തോമസ്, ബിജലി ലിനു, മറീറ്റ പയസ്, സോമോൾ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. KTL CHR 4 Police കുളിർമ പരിപാടി ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
