Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുന്നാക്ക സംവരണം:...

മുന്നാക്ക സംവരണം: സമഗ്രസർവേക്ക് സാമ്പിള്‍ സർവേ പകരമാകില്ല -ജി. സുകുമാരന്‍ നായര്‍

text_fields
bookmark_border
ചങ്ങനാശ്ശേരി: മുന്നാക്ക സംവരണത്തിന് അടിസ്ഥാനമാകേണ്ട സമഗ്രവും ശാസ്ത്രീയവുമായ സര്‍വേക്ക് സാമ്പിള്‍ സര്‍വേ പകരമാകില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മുന്നാക്കസംവരണത്തിന് തിരിച്ചടിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്‍.എസ്.എസ് ഉയര്‍ത്തിയ വാദമുഖങ്ങള്‍ ഹൈകോടതി അംഗീകരിക്കുകയും സമഗ്രസര്‍വേ നടത്താന്‍ സര്‍ക്കാറിന് നിർദേശം നല്‍കുകയുമാണ് ചെയ്തത്. സാമ്പിള്‍ സര്‍വേയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുന്ന പക്ഷം ഇക്കാര്യംകൂടി പരിഗണിക്കണമെന്നും എന്‍.എസ്.എസ് ആവശ്യപ്പെട്ടു. വിശദവും ശാസ്ത്രീയവുമായ സർവേ നടത്തണമെന്ന ജസ്​റ്റിസ് എ.വി. രാമകൃഷ്ണപിള്ള കമീഷന്‍ റിപ്പോര്‍ട്ടിലെ ആവശ്യം സര്‍ക്കാറിന്റെ പരിഗണനയിലാണ്. ഇതുവരെ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. മുന്നാക്ക കമീഷന്‍ നിയമത്തില്‍ പ്രതിപാദിക്കുന്ന ആനുകൂല്യങ്ങള്‍ നല്കുന്നതിലുള്ള ശിപാര്‍ശകള്‍ സംബന്ധിച്ച് എന്‍.എസ്.എസിന്​ എതിർപ്പില്ല. മുന്നാക്കക്ഷേമം മുന്‍നിര്‍ത്തി കമീഷന്‍ നല്കിയിട്ടുള്ള ശിപാര്‍ശകളും നിർദേശങ്ങളും നടപ്പാക്കണമെന്നുള്ള അഭിപ്രായമാണ് ഉള്ളതെന്നും ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story