Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരിമല വിമാനത്താവളം:...

ശബരിമല വിമാനത്താവളം: ചിറകുവിരിക്കാൻ മലയോരമേഖല

text_fields
bookmark_border
കോട്ടയം: ശബരിമല വിമാനത്താവളത്തിന് പാർലമെന്‍ററി സമിതിയുടെ അനുമതി ലഭിച്ചത്​ മലയോരമേഖലക്ക്​ വീണ്ടും പ്രതീക്ഷയേകുന്നു. വിമാനത്താവളം തീർഥാടക ടൂറിസത്തിന് വളർച്ചയുണ്ടാക്കുമെന്നാണ്​ പാർലമെന്‍ററി സമിതിയുടെ വിലയിരുത്തൽ. വ്യോമ, പ്രതിരോധ മന്ത്രാലയങ്ങൾ കെ.എസ്.ഐ.ഡി.സിയുമായി ചർച്ച നടത്തണമെന്നും തിരുവനന്തപുരം, കൊച്ചി ടൂറിസം സർക്യൂട്ടുമായി ബന്ധിപ്പിക്കണമെന്നും സമിതിയുടെ നിർദേശമുണ്ട്​. ചെറുവള്ളി എസ്​റ്റേറ്റി​ന്‍റെ 2263.18 ഏക്കർ ഭൂമിയാണ്​ വിമാനത്താവളത്തിനായി സർക്കാർ കണ്ടെത്തിയിരിക്കുന്നത്​. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ബിലീവേഴ്​സ്​ ചർച്ചുമായി നടക്കുന്ന കേസ്​ കോടതിയുടെ പരിഗണനയിലാണ്​. പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകവേ വിമാനത്താവളത്തിനായി ചെറുവള്ളി എസ്​റ്റേറ്റിൽ ​ കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്ന്​ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (ഡി.ജി.സി.എ) കണ്ടെത്തിയത്​ ആശങ്കയുയർത്തിയിരുന്നു. ചട്ടമനുസരിച്ച്​ റൺവേ തയാറാക്കാൻ സ്ഥലത്തിന് വീതിയും നീളവുമില്ല. മംഗലാപുരത്തിനും കോഴിക്കോടിനും സമാന സാഹചര്യമാണിവിടെയെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്​ ഡി.ജി.സി.എ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 2.7 കിലോമീറ്ററാണ്​​ ഇവി​ടെ റൺവേക്കായി കണ്ടെത്തിയിട്ടുള്ളത്​. എന്നാൽ, അന്താരാഷ്ട്ര വിമാനത്താവളത്തിന്​ കുറഞ്ഞത്​ 3.2 കി.മീ. നീളം വേണം. ഇതിനായി വീണ്ടും സർവേ നടത്തി. വിവിധ ദിശകളിൽ മൂന്ന്​ റൺവേകളാണ്​ ഇപ്പോൾ ഉദ്ദേശിക്കുന്നത്​. ഇതുസംബന്ധിച്ച വിശദറിപ്പോർട്ട്​ ഉടൻ നൽകുമെന്ന്​ സ്​പെഷൽ ഓഫിസർ വി. തുളസീദാസ്​ പറഞ്ഞു​. ഭൂമിയേറ്റെടുക്കുന്നതിന്​​ നോഡൽ ഏജൻസിയായി സംസ്ഥാന വ്യവസായ വികസന കോർപറേഷനെ (കെ.എസ്​.ഐ.ഡി.സി) സർക്കാർ നിയമിച്ചിരുന്നു. നിർമാണച്ചുമതലയും കെ.എസ്​.ഐ.ഡി.സിക്കാണ്​. അമേരിക്കയിലെ ലൂയി​ ബർഗറാണ്​ കൺസൾട്ടന്‍റ്​. ഇത്തവണ ബജറ്റിൽ വിമാനത്താവളത്തിന്‍റെ സാധ്യതപഠനത്തിനും ഡി.പി.ആർ തയാറാക്കുന്നതിനും രണ്ടുകോടി രൂപ അനുവദിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story