Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:31 AM IST Updated On
date_range 15 March 2022 5:31 AM ISTമുഖ്യമന്ത്രിയായി പിണറായി പരാജയം -പി.സി. ജോർജ്
text_fieldsbookmark_border
പന്തളം: വൈദ്യുതി മന്ത്രി എന്ന നിലയിൽ തിളങ്ങിയ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് പരാജയമാണെന്ന് പി.സി. ജോർജ്. അഴിമതിക്കാരനും സ്വജനപക്ഷപാതക്കാരനുമായി അദ്ദേഹം മാറി. വി.എസുമായി പാർട്ടിപരമല്ലെങ്കിലും ആത്മബന്ധം പുലർത്തുന്നയാളാണ് താനെന്നും പി.സി. ജോർജ് പറഞ്ഞു. പന്തളത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തകർന്നുപോയ കോൺഗ്രസിന് ഉയിർത്തെഴുന്നേൽക്കാൻ ഉത്തരവാദിത്തത്തോടെയുള്ള പ്രവർത്തനമാണ് ആവശ്യം. വരും തലമുറയെപ്പറ്റി ചിന്തിക്കാതെയുള്ള പോക്കാണ് കോൺഗ്രസിന്‍റേത്. ഇന്ത്യയിലെ പ്രധാന പ്രതിപക്ഷമായി നിൽക്കുന്ന പാർട്ടിക്കാണ് ഈ ദുര്യോഗം. അഞ്ച് ഏക്കറിൽ താഴെ ഭൂമിയുള്ള കർഷകന്‍റെ കാർഷികവായ്പ എത്രയായാലും അത് എഴുതിത്തള്ളാൻ സർക്കാർ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story