Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.ജി സർവകലാശാല: എം.എ...

എം.ജി സർവകലാശാല: എം.എ സോഷ്യോളജി വൈവ പുനഃപരീക്ഷ വൈകുന്നു

text_fields
bookmark_border
കോട്ടയം: എം.ജി സർവകലാശാലയിൽ പ്രൈവറ്റായി രജിസ്റ്റർ ചെയ്​ത എം.എ സോഷ്യോളജി വിദ്യാർഥികളുടെ വൈവ പുനഃപരീക്ഷ വൈകുന്നു. 2018 അഡ്മിഷൻ മൂന്ന്, നാല്​ സെമസ്റ്റർ പരീക്ഷ എഴുതിയ വിദ്യാർഥികളാണ്​​ നാലാം സെമസ്റ്ററിലെ വൈവയിൽ കൂട്ടത്തോടെ തോറ്റത്​. പാരലൽ കോളജ്​ അസോസിയേഷൻ നൽകിയ പരാതിയിൽ ഒരാഴ്ചക്കകം പരീക്ഷ നടത്തുമെന്നാണ്​ സർവകലാശാല അറിയിച്ചിരുന്നത്​. എന്നാൽ, ഒരു മാസമായിട്ടും സർവകലാശാലയുടെ ഭാഗത്തുനിന്ന്​ അനക്കമില്ല. ഫെബ്രുവരിയിൽ ഫലം വന്നപ്പോൾ പരീക്ഷ എഴുതിയ 74 പേരിൽ 54 പേരും പരാജയപ്പെട്ടു. തോറ്റ 54 പേരിൽ 50 പേർക്കും കിട്ടിയത്​ 35 മാർക്ക്​. ജയിക്കാൻ വേണ്ടത്​ 40 മാർക്കാണ്​​. 23 കുട്ടികൾ വൈവയിൽ മാത്രം പരാജയപ്പെട്ടു. ഒരു കുട്ടിക്ക് മാത്രമാണ് 60 ശതമാനത്തിൽ കൂടുതൽ മാർക്കുള്ളത് (65 മാർക്ക്‌ ). ജയിച്ച മറ്റുള്ളവരിൽ ഒരാൾക്ക് വൈവക്ക്​ 50ഉം ഏഴു പേർക്ക് 45ഉം ബാക്കിയുള്ളവർക്ക് മിനിമം മാർക്ക് ആയ 40ഉം ആണ് ലഭിച്ചത്. 2018ൽ ആരംഭിച്ച പി.ജി കോഴ്​സ്​ 2020 ജൂലൈയിൽ പൂർത്തീകരിക്കേണ്ടതായിരുന്നു. ഏകദേശം രണ്ടു വർഷം താമസിച്ചാണ് പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിച്ചത്. അതിനിടെയാണ് ഇപ്പോൾ വൈവ പരീക്ഷയിലൂടെ തോൽപിച്ച് കുട്ടികളുടെ അക്കാദമിക വർഷം വീണ്ടും നഷ്ടപ്പെടുത്തുന്നത്. മാർച്ച്‌ നാലിന്​ ഫലം വന്ന 2018 അഡ്മിഷൻ എം.കോം (പ്രൈവറ്റ് ) പരീക്ഷയിലും കൂട്ടത്തോൽവിയായിരുന്നു. 2100 പേർ എഴുതിയതിൽ 125 പേർ മാത്രമാണ്​ വിജയിച്ചത്​. ഇവരിൽ ഭൂരിപക്ഷവും മൂന്ന്​, നാല്​ സെമസ്റ്ററിലെ പേപ്പറുകളിലാണ് പരാജയപ്പെട്ടത്. ഫലം പ്രഖ്യാപിച്ചുകൊണ്ടുള്ള സർവകലാശാല വിജ്ഞാപനത്തിൽ ആകെ എഴുതിയവരുടെ എണ്ണവും ജയിച്ചവരുടെ എണ്ണവും നൽകാറുണ്ട്. എന്നാൽ, എം.കോം പരീക്ഷഫലത്തിൽ ഈ എണ്ണം കൊടുത്തിട്ടില്ല. 2020 ജൂലൈ 31ന് മുമ്പ്​ ഇവരുടെ ഫലം വരേണ്ടതായിരുന്നു​. എന്നാൽ, 2022 ജനുവരിവരെ പരീക്ഷ നീണ്ടു. റഗുലർ വിദ്യാർഥികൾക്ക്​ യഥാസമയം പരീക്ഷ നടത്തുമ്പോൾ പ്രൈവറ്റ്​ വിദ്യാർഥികളെ അവഗണിക്കുകയാണെന്ന്​ പാരലൽ കോളജ്​ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ആർ. അശോക്​ കുമാർ ആരോപിക്കുന്നു. മൂല്യനിർണയത്തിലെ അപാകതയും സമയബന്ധിതമായി നടത്താത്ത സെമസ്റ്റർ പരീക്ഷകളും വിദ്യാർഥികളുടെ ഫലത്തെ ദോഷമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story