Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചാലച്ചിറ-കോയിപ്പുറം...

ചാലച്ചിറ-കോയിപ്പുറം ജങ്​ഷൻ നവീകരണം​ തുടങ്ങി

text_fields
bookmark_border
ചാലച്ചിറ-കോയിപ്പുറം ജങ്​ഷൻ നവീകരണം​ തുടങ്ങി
cancel
ചങ്ങനാശ്ശേരി: ചാലച്ചിറ-കല്ലുകടവ്-കോയിപ്പുറം ജങ്​ഷൻ ആദ്യ റീച്ചിന്‍റെ നിർമാണോദ്​ഘാടനം ജോബ് മൈക്കിൾ എം.എൽ.എ നിർവഹിച്ചു. ബി.എം ബി.സി നിലവാരത്തിൽ പുനർനിർമിക്കുന്ന റോഡിന്‍റെ മൊത്തം നിർമാണച്ചെലവ്​ 4.20 കോടിയാണ്​. ഇത്തിത്താനം ഇളങ്കാവ് ദേവിക്ഷേത്ര ഉത്സവം ഏപ്രിൽ 23ന് നടക്കുന്നതിനാൽ അതിന് മുന്നോടിയായി റോഡിന്റെ പുനർനിർമാണം പൂർത്തീകരിക്കാനാകുമെന്ന് എം.എൽ.എ അറിയിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ടോമിച്ചൻ ജോസഫ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് തോമസ് നെടുംപറമ്പിൽ, അംഗങ്ങളായ ബിജു എസ്. മേനോൻ, ലൂസി ജോസഫ്, സി.പി.എം ലോക്കൽ സെക്രട്ടറി എം.എൻ. മുരളീധരൻ നായർ, കേരള കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ജയിംസ് കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു. KTL CHR 2 MLAചാലച്ചിറ-കല്ലുകടവ്-കോയിപ്പുറം ജങ്ഷൻ റോഡിന്റെ പുനർനിർമാണം ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story