Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:41 AM IST Updated On
date_range 14 March 2022 5:41 AM ISTജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; യുവാവ് പിടിയിൽ
text_fieldsbookmark_border
കളമശ്ശേരി: ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന യുവതിയെ തടഞ്ഞുനിർത്തി യുവാവ് കുത്തിപ്പരിക്കേൽപിച്ചു. ഇടപ്പള്ളി വട്ടേക്കുന്നം തുരങ്കപാതക്ക് സമീപം ഞായറാഴ്ച രാത്രി 8.15 ഓടെയാണ് സംഭവം. പാലക്കാട് കിഴക്കഞ്ചേരി കോലഞ്ചിറ പുത്തനാക്കയം സതീഷ് കുമാറാണ് (36) പ്രതി. ഇടപ്പള്ളിയിലെ മാളിൽനിന്ന് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങവെ പെരുമ്പാവൂർ സ്വദേശിനിയായ യുവതിയെയാണ് തടഞ്ഞുനിർത്തി ആക്രമിച്ചത്. സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാർ യുവാവിനെ പിടികൂടി കളമശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. കുത്തേറ്റ യുവതിയെ പത്തടിപ്പാലം കിൻഡർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story