Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമറിയപ്പള്ളി പാറമട...

മറിയപ്പള്ളി പാറമട അപകടം: ലോറി ഡ്രൈവർക്ക്​ ഹൃദയാഘാതം സംഭവിച്ചെന്ന് റിപ്പോർട്ട്​

text_fields
bookmark_border
കോട്ടയം: മറിയപ്പള്ളി മുട്ടത്തെ പാറക്കുളത്തി​ലേക്ക്​ ലോറി മറിഞ്ഞ്​ മരിച്ച ബി. അജികുമാറിന് ​​​(46) ഹൃദയാഘാതം സംഭവിച്ചെന്ന് പ്രാഥമിക പോസ്റ്റ്​മോർട്ടം റിപ്പോർട്ട്. മരണം സംഭവിച്ചത് ശ്വാസകോശത്തിൽ ചളിവെള്ളം കയറിയെന്നും റിപ്പോർട്ടിൽ പറയുന്നു. വെള്ളിയാഴ്ച രാത്രി 9.45ഓടെയായിരുന്നു മുട്ടത്തെ പാറക്കുളത്തി​ലേക്ക്​ ലോറി മറിഞ്ഞത്​. തുടർന്ന്​ 18 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ശനിയാഴ്ച വൈകീട്ടോടെ ലോറി ഉയർത്തിയപ്പോൾ ​ഡ്രൈവർ ബി. അജികുമാറിന്‍റെ മൃതദേഹം കാബിനുള്ളിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ, അപകടകാരണം എന്താണെന്ന്​ വ്യക്തമായിരുന്നില്ല. പോസ്റ്റ്​മോർട്ടം റിപ്പോർട്ട്​ പുറത്തുവന്നതോടെ ഹൃദയാഘാതം സംഭവിച്ചതിനെതുടർന്ന്​ ലോറി നിയന്ത്രണം വിട്ടതാകാമെന്നാണ്​ ഇപ്പോഴത്തെ നിഗമനം. ഇതോടെ മുട്ടത്തെ കൊഴുവത്തറ ഏജൻസിയെന്ന വളം ഡിപ്പോയിൽനിന്ന്​ യൂറിയ, ഫാക്ടംഫോസ്​, പൊട്ടാഷ്​ എന്നിവ കയറ്റി ആലപ്പുഴ ചേപ്പാട്ട്​ പോകുന്നതിനിടെ പാറക്കുളത്തിലേക്ക്​ ലോറി നിയന്ത്രണം വിട്ട്​ മറിയുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story