Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചിറക്കടവിലെ അനധികൃത...

ചിറക്കടവിലെ അനധികൃത വെള്ളം വിൽപന; ജലസ്രോതസ്സുകൾ വറ്റുന്നു

text_fields
bookmark_border
പൊൻകുന്നം: കൃഷി ആവശ്യത്തിന് സർക്കാർ ആനുകൂല്യത്തോടെ നിർമിച്ച കുളത്തിൽനിന്നുള്ള അനധികൃത വെള്ളവിൽപന ചിറക്കടവിലെ കിണറുകൾ വറ്റാൻ കാരണമാകുന്നുവെന്ന് പരാതി. നേരത്തേ പരാതി ഉയർന്നതിനെ തുടർന്ന് നിർത്തിവെച്ച കുടിവെള്ള വിൽപന ഇപ്പോൾ പുനരാരംഭിച്ചിരിക്കുകയാണ്​. ഇതോടെ സമീപ വീടുകളിലെ കിണറുകളെല്ലാം വറ്റിത്തുടങ്ങി. ടാങ്കറുകളുടെ തുടർച്ചയായ ഓട്ടം പ്രദേശത്തെ രണ്ട് പ്രൈമറി സ്‌കൂളുകളിലെ കുട്ടികളുടെ സുരക്ഷിതയാത്രയെയും ബാധിക്കുന്നുണ്ട്. സ്‌കൂളുകളോട് ചേർന്നുള്ള റോഡിലൂടെയാണ് ടാങ്കറുകളുടെ ഓട്ടം. ഏതുവേനൽക്കാലത്തും ജലസമൃദ്ധമായ ചിറക്കടവ് അമ്പലം ചിറയിലെ ജലനിരപ്പും പ്രദേശത്തെ ജലമൂറ്റുമൂലം താഴ്ന്നു. ഇത് ഈ പരിസരത്തെ കിണറുകളിലെ ജലസമൃദ്ധിയെയും ബാധിച്ചു. ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണബോർഡ്, ഭൂജലവകുപ്പ്, ജലഅതോറിറ്റി തുടങ്ങിയ വകുപ്പുകളുടെയൊന്നും അനുമതിയോ ശാസ്ത്രീയ പരിശോധനയോ ഇല്ലാതെയാണ്​ വെള്ളം കടത്തെന്ന്​ നാട്ടുകാർ പറയുന്നു. കുടിവെള്ള വിൽപനക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ വീണ്ടും പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story