Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബാലവേദി സർഗോത്സവം: ...

ബാലവേദി സർഗോത്സവം: പനമറ്റം ദേശീയ വായനശാലക്ക് കിരീടം

text_fields
bookmark_border
ബാലവേദി സർഗോത്സവം:  പനമറ്റം ദേശീയ വായനശാലക്ക് കിരീടം
cancel
പൊൻകുന്നം: ലൈബ്രറി കൗൺസിലിന്‍റെ കാഞ്ഞിരപ്പള്ളി താലൂക്ക്തല ബാലവേദി സർഗോത്സവത്തിൽ പനമറ്റം ദേശീയ വായനശാല ഒന്നാംസ്ഥാനവും ചെറുവള്ളി പബ്ലിക് ലൈബ്രറി രണ്ടാംസ്ഥാനവും നേടി. ചിറക്കടവ് ഗ്രാമദീപം വായനശാലക്കാണ് മൂന്നാംസ്ഥാനം. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ്​ ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. പൊൻകുന്നം സെയ്ദ്, പി.ജി. വസന്തകുമാരി, വി.എസ്. അപ്പുക്കുട്ടൻ, ടി.പി. രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്‍റ്​ പി.എൻ. സോജന്‍റെ അധ്യക്ഷതയിൽ നടന്ന സമാപനസമ്മേളനം ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ.ജോർജ് സമ്മാനദാനം നിർവഹിച്ചു. KTL VZR 3 Balavedi Sargolsavam ചിത്രവിവരണം ലൈബ്രറി കൗൺസിലി​ന്‍റെ കാഞ്ഞിരപ്പള്ളി താലൂക്ക് സർഗോത്സവം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ്‌കുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story