Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:39 AM IST Updated On
date_range 14 March 2022 5:39 AM ISTപാലാ-പൊൻകുന്നം ചെയിൻ സർവിസ് മുടങ്ങുന്നു
text_fieldsbookmark_border
പൊൻകുന്നം: വർഷങ്ങളായി സർവിസ് നടത്തി വരുന്ന പാലാ-പൊൻകുന്നം ചെയിൻ സർവിസ് താളംതെറ്റലെന്ന് പരാതി. രാവിലെ 7.05നും 7.25നും പൊൻകുന്നത്തുനിന്ന് പാലാക്കുള്ള സർവിസാണ് സ്ഥിരമായി മുടക്കുന്നത്. അടുത്തിടെ ഈ സർവിസുകളുടെ സമയം ഏഴും 7.30 ആക്കി മാറ്റിയെങ്കിലും സർവിസ് നടത്തുന്ന കാര്യത്തിൽ കെ.എസ്.ആർ.ടി.സി അനാസ്ഥ കാട്ടുന്നതായാണ് ആക്ഷേപം. വിദ്യാർഥികളും ജോലിക്കാരും ഉൾപ്പെടെ നിരവധി ആളുകളാണ് ഈ സർവിസിനെ ആശ്രയിക്കുന്നത്. സർവിസ് കൃത്യമായി നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് എം നേതൃയോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്‍റ് ഷാജി നല്ലേപ്പറമ്പിൽ അധ്യക്ഷതവഹിച്ചു. ഷാജി പാമ്പൂരി, സുമേഷ് ആൻഡ്രൂസ്, കെ.എ. എബ്രഹാം, രാഹുൽ ബി.പിള്ള, ഫിനോ പുതുപ്പറമ്പിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story