Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവാഗമൺ റോഡ് നവീകരണം...

വാഗമൺ റോഡ് നവീകരണം ആരംഭിച്ചു

text_fields
bookmark_border
വാഗമൺ റോഡ് നവീകരണം ആരംഭിച്ചു
cancel
ഈരാറ്റുപേട്ട: കാത്തിരിപ്പിനൊടുവിൽ വാഗമൺ റോഡിന്‍റെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. വിനോദസഞ്ചാരികളടക്കം നിരന്തരം കടന്നുപോകുന്ന ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് വർഷങ്ങളായി തകർന്നുകിടക്കുകയായിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഉന്നതനിലവാരത്തിൽ റോഡ്​ നവീകരിക്കണമെന്നാവശ്യപ്പെട്ട്​ പ്രക്ഷോഭങ്ങളും നടന്നു. ഇതിനൊടുവിൽ ഫെബ്രുവരി 25ന് പൊതുമരാമത്ത് മന്ത്രി പുനരുദ്ധാരണ ജോലികളുടെ ഉദ്ഘാടനം നിര്‍വഹിച്ചെങ്കിലും പണി ആരംഭിച്ചില്ല. ഇതോടെ വീണ്ടും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ്​ ശനിയാഴ്ച രാവിലെ താഴത്തെ നടയക്ക്ല്‍ ഭാഗത്ത് നിലവിലുള്ള ടാറിങ് ഇളക്കിമാറ്റുന്ന ജോലി ആരംഭിച്ചത്. 19.90 കോടി രൂപയാണ് ഈ റോഡിന്‍റെ പുനർനിർമാണത്തിനായി അനുവദിച്ചിരിക്കുന്നത്. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ റോഡ് നിര്‍മാണ ജോലി വിലയിരുത്തി. പടം . ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story