Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:37 AM IST Updated On
date_range 14 March 2022 5:37 AM ISTവടയാറിൽ ഇ-ഡിജിറ്റൽ പോയന്‍റ്
text_fieldsbookmark_border
വടയാർ: വടയാർ പട്ടികജാതി സഹകരണ സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ വടയാർ പുത്തൻപാലം മുട്ടുങ്കലിൽ ഇ-ഡിജിറ്റൽ പോയന്‍റ് ആരംഭിച്ചു. സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് എൻ. ഷാജിമോൾ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.എസ്. ശരത്, കോട്ടയം സഹകരണ ജോ. രജിസ്ട്രാർ എൻ. അജിത്കുമാർ, തലയോലപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.എൻ. അനി ചെള്ളാങ്കൽ, സംഘം പ്രസിഡന്‍റ് സി.എൻ. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രുതിദാസ്, പഞ്ചായത്ത് അംഗങ്ങളായ എം.ടി. ജയമ്മ, കെ. അശിഷ്, സേതു ലക്ഷ്മി അനിൽകുമാർ, എസ്.എസി, എസ്.ടി കോട്ടയം അസി.രജിസ്ട്രാർ എസ്. വിനോദ് കുമാർ, വൈക്കം അസി. രജിസ്ട്രാർ ഇൻ ചാർജ് എ.എസ്. സിമി, സഹകരണ ഇൻസ്പെക്ടർ പി. ഷീല , സെക്രട്ടറി അജിതമോൾ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു KTL VADAYAR പടം വടയാർ പുത്തൻപാലം മുട്ടുങ്കലിൽ ആരംഭിച്ച ഇ- ഡിജിറ്റൽ പോയന്‍റിന്‍റെ ഉദ്ഘാടനം സി.കെ. ആശ എം.എൽ.എ നിർവഹിക്കുന്നു ....................... സെന്‍റ് സേവ്യേഴ്‌സിൽ ഡിജിറ്റല്‍ സ്റ്റുഡിയോ കൊതവറ: വൈക്കം സെന്‍റ് സേവ്യേഴ്‌സ് കോളജിലെ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്മെന്‍റില്‍ പുതുതായി ആരംഭിച്ച ഡിജിറ്റല്‍ ഓഡിയോ, വിഡിയോ സ്റ്റുഡിയോ കോളജ് മാനേജര്‍ ഫാ. ജോഷി വേഴപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ജേണലിസം വിദ്യാർഥികള്‍ക്ക് വിഡിയോ ചിത്രീകരണം, എഡിറ്റിങ് എന്നിവയില്‍ പരിശീലനം ലഭിക്കുന്നതിനൊപ്പം വിദ്യാർഥികള്‍ക്ക് ഓണ്‍ ലൈനായി പഠനത്തിനും സൗകര്യമുണ്ട്. പ്രിന്‍സിപ്പല്‍ ഡോ.രാജു ടി.മാവുങ്കല്‍ പങ്കെടുത്തു. പടം KTL St Xaviers College Kothavara Two കൊതവറ സെന്‍റ് സേവ്യേഴ്‌സ് കോളജിൽ സ്റ്റുഡിയോ കോളജ് മാനേജര്‍ ഫാ. ജോഷി വേഴപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു ............................. ഇടക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തിന് ആംബുലൻസ് കോട്ടയം: ജില്ല പഞ്ചായത്ത് മുണ്ടക്കയം ഡിവിഷൻ അംഗം പി.ആർ. അനുപമയുടെ ഫണ്ടിൽനിന്ന് ഇടക്കുന്നം കുടുംബരോഗ്യ കേന്ദ്രത്തിന് ആംബുലൻസ് അനുവദിച്ചു. ഇടക്കുന്നത്ത് നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ആരോഗ്യകേന്ദ്രം അധികൃതർക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി, പാറത്തോട് ഗ്രാമപഞ്ചായത്ത് ആക്ടിങ് പ്രസിഡന്‍റ് സിന്ധു മോഹൻ, ജില്ല പഞ്ചായത്ത് അംഗം ജെസി ഷാജൻ, അഡ്വ. സാജൻ കുന്നത്ത്, കെ.കെ. ശശികുമാർ ,മാർട്ടിൻ തോമസ്, ഷേർളി എന്നിവർ സംസാരിച്ചു. KTL AMBULANCE ജില്ല പഞ്ചായത്തിൽനിന്ന് ഇടക്കുന്നം പ്രൈമറി ഹെൽത്ത് സെന്‍ററിന് അനുവദിച്ച ആംബുലൻസ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story