Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ-റയിൽ: സമരജാഥ ഇന്നും...

കെ-റയിൽ: സമരജാഥ ഇന്നും നാളെയും ജില്ലയിൽ

text_fields
bookmark_border
കോട്ടയം: കെ-റയിൽ വേണ്ട, കേരളം വേണം എന്ന മുദ്രാവാക്യം ഉയർത്തി കാസർകോട്​ നിന്നാരംഭിച്ച സംസ്ഥാന സമരജാഥ തിങ്കളാഴ്ച ജില്ലയിലെത്തും. രാവിലെ 9.30ന് മുളക്കുളത്ത് സമര ജാഥയുടെ ജില്ലയിലെ പര്യടനം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജാഥാ ക്യാപ്റ്റൻ എം.പി. ബാബുരാജ്, വൈസ് ക്യാപ്റ്റൻ എസ്. രാജീവൻ എന്നിവർ നയിക്കുന്ന സമരജാഥയുടെ മാനേജർ സംസ്ഥാന വൈസ് ചെയർമാൻ ടി.ടി. ഇസ്മയിലാണ്. കുറവിലങ്ങാട് -സണ്ണി എം.കപിക്കാട്, ഏറ്റുമാനൂർ - കെ.സി. ജോസഫ്, കോട്ടയം - തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ സ്വീകരണയോഗങ്ങൾ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമരജാഥക്കൊപ്പം അണിചേർന്ന കലാകാരമാരുടെ കൂട്ടായ്മ ബാനർ കലാസംഘം സമര ഗാനങ്ങളും തെരുവ് നാടകവും അവതരിപ്പിക്കുമെന്ന് സംസ്ഥാന കെ-റയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story