Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാസ്ക്​ ഉടനെയൊന്നും...

മാസ്ക്​ ഉടനെയൊന്നും നമ്മെ വിട്ടുപോകില്ല

text_fields
bookmark_border
തൊടുപുഴ: കോവിഡ്​ ബാധിതരുടെ എണ്ണം ഗണ്യമായി കുറയുകയും ജനജീവിതം സാധാരണ നിലയിലേക്ക്​ മടങ്ങിത്തുടങ്ങുകയും ചെയ്​തെങ്കിലും മാസ്ക്​ മലയാളിയുടെ മുഖത്ത്​തന്നെയുണ്ടാകും. മാസ്കും കൈകഴുകലും സമൂഹഅകലവും തൽക്കാലം ഒഴിവാക്കേണ്ടതില്ലെന്നാണ്​ ആരോഗ്യവകുപ്പ്​ സർക്കാറിന്​ നൽകിയ ശിപാർശ. സംസ്ഥാനത്ത്​ സർവസാധാരണമായ നിരവധി സാം​ക്രമിക രോഗങ്ങൾ വിജയകരമായി നിയന്ത്രിച്ചുനിർത്താൻ മാസ്ക്​ സഹായിച്ചെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ്​ തീരുമാനം. കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ താഴ്ന്നതോടെ മാസ്ക്​ ഒഴിവാക്കുന്നത്​ സംബന്ധിച്ച്​ ആരോഗ്യവിദഗ്​ധരോട്​ സർക്കാർ അഭിപ്രായം തേടിയിരുന്നു. എന്നാൽ, മാസ്കും കൈകഴുകലും സമൂഹഅകലവും പോലുള്ള നിയന്ത്രണങ്ങൾ​ തുടരണമെന്നായിരുന്നു ശിപാർശ. നിലവിൽ കോവിഡ്​ കേസുകൾ ആയിരത്തിന്​ മുകളിൽ തുടരുന്നതും പകർച്ചപ്പനിയും ക്ഷയവും പോലുള്ള സാം​ക്രമിക രോഗങ്ങൾ തടയാൻ മാസ്ക്​ സഹായിക്കുന്നുവെന്നതുമാണ്​ നിയന്ത്രണം തുടരണമെന്ന നിലപാടിൽ എത്താൻ കാരണം. മാസ്ക്​ ധരിക്കുന്നവരെ പിടികൂടി പൊലീസ്​ പിഴ ഈടാക്കുന്നതുപോലുള്ള കർശന നടപടി ഇപ്പോൾ ഇല്ലെങ്കിലും പുറത്തിറങ്ങുമ്പോൾ മാസ്ക്​ ധരിക്കുന്നത്​ മിക്കവരുടെയും ശീലമായി​. ഇത്​ എല്ലാവിധ രോഗങ്ങളുടെയും പ്രതിരോധത്തിന്​ സഹായിക്കുന്നതായി ആരോഗ്യവകുപ്പ്​ വിലയിരുത്തുന്നു. മാസ്ക്​ നിർബന്ധമാക്കിയതോടെ പുകവലി കുറഞ്ഞതായും കണ്ടെത്തി​. നിലവിൽ കോവിഡ്​ ബാധിതർ കുറവാണെങ്കിലും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെയും യാത്ര ചെയുന്നവരുടെയും എണ്ണം കേരളത്തിൽ കൂടുതലായതിനാൽ ഏതു സമയത്തും കൂടുതൽ പേർക്ക്​ രോഗം പിടിപെടാനുള്ള സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല. അടുത്ത അധ്യയനവർഷത്തിലും കുട്ടികൾ മാസ്ക്​വെച്ചുതന്നെ സ്കൂളിൽ പോകേണ്ടി വരുമെന്നാണ്​ അധികൃതർ നൽകുന്ന സൂചന. അവസാന​ കേസ്​ റിപ്പോർട്ട്​ ചെയ്യുന്ന അന്ന്​ മുതൽ നിശ്ചിത കാലത്തേക്ക്​ ഒരാൾക്കുപോലും രോഗം പിടിപെടാതിരുന്നാൽ മാത്രമേ സംസ്ഥാനത്തെ കോവിഡ്​ മുക്തമായി പ്രഖ്യാപിക്കൂ. അതുവരെ ചില നിയന്ത്രണങ്ങൾ തുടരും. മരുന്നിന്​ ആവശ്യക്കാർ കുറഞ്ഞു മാസ്ക്​ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായതോടെ നിത്യജീവിതത്തിലെ ഒരുപാട്​ രോഗങ്ങൾ ഇ​പ്പോൾ അകന്നു നിൽക്കുകയാണ്​. പകർച്ചപ്പനിയടക്കം വിവിധതരം പനികളാണ്​ ഇതിൽ പ്രധാനം. ചെറിയ രോഗങ്ങൾക്കുവരെ മരുന്ന്​ വാങ്ങിക്കഴിക്കുന്ന ശീലവും പലരും ഉപേക്ഷിച്ചു. കോവിഡ്​ വ്യാപനത്തിന്​ മുമ്പുണ്ടായിരുന്നതിനെക്കാൾ മരുന്ന്​ വിൽപന 40 ശതമാനം ഇപ്പോഴും കുറവാണെന്ന്​ വ്യാപാരികൾ പറയുന്നു. ജീവിതശൈലീരോഗങ്ങൾക്കും സ്ഥിരം ഉപയോഗിച്ച്​ വരുന്നവർക്കുമുള്ള​ മരുന്നുകൾ മാത്രമാണ്​ കാര്യമായി വിൽക്കുന്നത്​. പി.പി. കബീർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story