Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരിമലയിൽ റോപ്​വേ...

ശബരിമലയിൽ റോപ്​വേ ഉൾപ്പെടെ മൂന്ന്​​ പദ്ധതികൾ ഈ വർഷം

text_fields
bookmark_border
പത്തനംതിട്ട: ശബരിമലയിൽ പ്രധാനപ്പെട്ട മൂന്ന്​ പദ്ധതികൾ നടപ്പാക്കാൻ ദേവസ്വം ബോർഡ്​ തയാറെടുക്കുന്നു. റോപ്​ വേ, പമ്പയിൽ പാലം, കുന്നാറിൽ നിന്നുള്ള കുടിവെള്ള പൈപ്പുകൾ മാറ്റിസ്ഥാപിക്കൽ എന്നിവയാണ്​ പദ്ധതികൾ​. ഇതോടൊപ്പം അപ്പം അരവണ പ്ലാന്‍റുകളും നവീകരിക്കും. പമ്പയിൽനിന്ന് ഗണപതി കോവിലിലേക്കാണ്​ പുതിയ പാലം നിർമിക്കുക. പമ്പയിൽ വെള്ളപ്പൊക്കമുണ്ടായാലും ശബരിമലയിലെ പൂജകളെയും തീർഥാടനത്തെയും ബാധിക്കാതിരിക്കാനാണ്​ പാലം നിർമിക്കുന്നതെന്ന്​ ദേവസ്വം ബോർഡ്​ പ്രസിഡന്‍റ്​ കെ. അനന്തഗോപൻ 'മാധ്യമ'ത്തോട്​ പറഞ്ഞു. 2018ലെ പ്രളയകാലത്ത്​ പമ്പവഴി സന്നിധാനത്തേക്ക്​ തന്ത്രിക്കുപോലും പോകാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. നടപ്പാലമാണ്​ നിർമിക്കുക. അതിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത്​ ഇപ്പോൾ പരിഗണനയിലില്ല. പാലം നിർമാണത്തിന്‍റെ എസ്റ്റിമേറ്റ്​ തയാറാക്കിവരുകയാണ്​. പമ്പയിൽനിന്ന്​ സന്നിധാനത്തേക്ക് സാധനങ്ങൾ എത്തിക്കാനാണ് റോപ് വേ നിർമിക്കുന്നത്. പമ്പ ഹിൽടോപ്പിൽനിന്ന്​ സന്നിധാനം പൊലീസ് ബാരക്കിനടുത്ത് അവസാനിക്കുന്ന നിലയിലായിരിക്കും നിർമാണം. റോപ്​ വേ പൂർത്തിയായാൽ ട്രാക്ടറുകളുടെ ഓട്ടം കുറക്കാനുമാകും. ഇതിനുപുറമേ കുന്നാറിൽനിന്ന്​ ജലവിതരണ കുഴലുകളിൽ കാലപ്പഴക്കം വന്നവ മാറ്റാന്‍ മൂന്നുകോടിയുടെ പ്രത്യേക പദ്ധതിക്കും അനുമതി നൽകിയതായി അനന്തഗോപൻ പറഞ്ഞു. സംസ്ഥാന ബജറ്റിൽ ശബരിമല മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട വികസന പ്രവർത്തനത്തിന് 30 കോടിയും എയർസ്ട്രിപ് സജ്ജീകരണ പഠനത്തിന് രണ്ടുകോടി രൂപയും വകയിരുത്തിയിട്ടുണ്ട്​. ഈ തുക കൂടി ഉപയോഗിച്ചാണ്​ പദ്ധതികൾ നടപ്പാക്കുക. കോവിഡ് ഇളവുകള്‍ വരുന്നതോടെ മറ്റു പ്രവര്‍ത്തനങ്ങളും വേ​ഗത്തിലാകും. പമ്പാ നദിയുടെ പുനരുദ്ധാരണത്തിന് 50 ലക്ഷം രൂപയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. പ്രധാനമായും ഇത് ശബരിമലയുമായി ബന്ധപ്പെട്ട മേഖലകളിലെ നദിയുടെ പുനരുദ്ധാരണത്തിനാണ് വിനിയോ​ഗിക്കുക. പ്രളയകാലത്ത് ഏറെ നാശംനേരിട്ട പമ്പയും പരിസര പ്രദേശങ്ങളും പൂര്‍വസ്ഥതിയിലാക്കാന്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇനിയും നടത്തേണ്ടതുണ്ട്. അതിനാണ് ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാറും മുന്‍കൈയെടുക്കുന്നത്. നിലക്കലുമായി ബന്ധപ്പെട്ട് എട്ടുകോടിയുടെ വികസന പ്രവർത്തനവും നടപ്പുവർഷം നടത്തും. ടെമ്പിള്‍ സോണ്‍ ഡെവലപ്മെന്‍റ് ​പദ്ധതിയില്‍പ്പെടുത്തിയാണ് വികസനം നടത്തുക. നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് നടപടി കൈക്കൊള്ളുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട നവീകരണ പ്രവർത്തനങ്ങൾ എല്ലാം മാസ്റ്റർപ്ലാനിൽ പറയുന്നതനുസരിച്ച് ഹൈകോടതി നിരീക്ഷണത്തിലാണ് നടത്തുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story