Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:43 AM IST Updated On
date_range 13 March 2022 5:43 AM ISTപായിപ്പാട് കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ബഹുമതി
text_fieldsbookmark_border
ചങ്ങനാശ്ശേരി: പായിപ്പാട് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് ഗുണനിലവാര അംഗീകാരമായ എൻ.ക്യു.എ.എസ് (നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് ) ബഹുമതി ലഭിച്ചു. 90 ശതമാനം പോയന്‍റാണ് നേടിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇടയിൽ കിട്ടിയ അംഗീകാരം കേരളത്തിലെ ഇടതുസർക്കാർ ആരോഗ്യമേഖലയിൽ ഉടപെടുന്ന മികച്ച പ്രവർത്തനങ്ങളുടെ ഫലമാണെന്നും ഈ അംഗീകാരം ആരോഗ്യപ്രവർത്തകർക്ക് ഊർജം നൽകുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഡി. മോഹനൻ പറഞ്ഞു. ഔട്ട് പേഷ്യൻറ് ഡിപ്പാർട്മെന്‍റ്, ജനറൽ അഡ്മിനിസ്ട്രേഷൻ, ലാബിന്‍റെ പ്രവർത്തനങ്ങൾ, നാഷനൽ ഹെൽത്ത് മിഷന്‍റെ പ്രവർത്തനങ്ങൾ, ഫീൽഡ്തല പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് പരിശോധന നടത്തിയത്. KT L CHR 6 FHC പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
