Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:43 AM IST Updated On
date_range 13 March 2022 5:43 AM ISTഅന്വേഷണം ഊർജിതമാക്കണം
text_fieldsbookmark_border
പൊൻകുന്നം: അജ്ഞാത വാഹനമിടിച്ച് മണ്ണനാനി പുത്തേട്ട് അജേഷ് മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് കേരള കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സമീപത്തെ റബർതോട്ടത്തിൽ ഉപേക്ഷിച്ചനിലയിൽ കാർ കണ്ടെത്തിയെങ്കിലും മരണത്തിന് കാരണക്കാരായവരെ പൊലീസ് കണ്ടെത്തിയില്ല. അപകടമരണത്തിന്‍റെ ഉത്തരവാദികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. ലാൽജി മാടത്താനിക്കുന്നേൽ അധ്യക്ഷത വഹിച്ചു. പ്രഫ. ബാലു ജി. വെള്ളിക്കര, ടോമിച്ചൻ പാലമുറി, സാവിയോ പാമ്പൂരി, പി.വി. ജോർജ്കുട്ടി, ജോസ് പാനാപ്പള്ളി, ജിമ്മി വടശ്ശേരി, പ്രകാശ് സജി ഞണ്ടുകുഴി, ജോസഫ് പാട്ടത്തിൽ, ബാബു കിളിരൂർപറമ്പിൽ, ജെയിസ് നഗരൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story