Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:42 AM IST Updated On
date_range 13 March 2022 5:42 AM ISTറെയിന്‍ ഇന്‍റര്‍നാഷനല്‍ നേച്വര്‍ ഫിലിം ഫെസ്റ്റിവല്‍: 'ഷംബാല' മികച്ച ചിത്രം
text_fieldsbookmark_border
കോട്ടയം: സി.എം.എസ് കോളജില്‍ നടന്ന നാലാമത് റെയിന്‍ ഇന്‍റര്‍നാഷനല്‍ നേച്വര്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള സില്‍വര്‍ എലെഫന്‍റ് പുരസ്‌കാരം കിര്‍ഗിസ്താന്‍ ചിത്രമായ 'ഷംബാല' നേടി. മികച്ച ചിത്രത്തിനുള്ള പ്രത്യേക പരമാര്‍ശം മലയാള ചിത്രം 'കാടകലം' കരസ്ഥമാക്കി. മറ്റ് അവാര്‍ഡുകള്‍ -മികച്ച ഹ്രസ്വ ചിത്രം -ദ എറ്റെണല്‍ സ്പ്രിങ് ടൈം(വിയറ്റ്‌നാം ), മികച്ച ഡോക്യൂമെന്‍ററി -ബന്തര്‍ ബാന്‍ഡ് (ഇറാന്‍, ജര്‍മനി ), ഡോക്യൂമെന്‍ററി പ്രത്യേക പരാമര്‍ശം -പിലാണ്ടി(മലയാളം ), മികച്ച ഡോക്യുമെന്‍ററി (യൂത്ത് )-കാര്‍ബസോന, ആന്‍ ഓഡ് ടു ക്രിമസണ്‍ ഡെത്ത്(ബംഗാളി ), മികച്ച ഹ്രസ്വ ചിത്രം (യൂത്ത് )-അടവി (മലയാളം ), മികച്ച ഡോക്യൂമെന്‍ററി (കുട്ടികള്‍ )-ആന്റ്സ്: ഫാസിനേറ്റിങ് ക്രീച്ചേഴ്സ് (ഇംഗ്ലീഷ് ), മികച്ച ഹ്രസ്വ ചിത്രം (കുട്ടികള്‍ )-ജീവനാശിനി (മലയാളം ), പ്രത്യേക പരാമര്‍ശം -മേരിയുടെ കണ്ടല്‍ജീവിതം (മലയാളം). പ്രകൃതി പുരസ്‌കാരം തുളസി ഗൗഡക്കു സമ്മാനിച്ചു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി വി.എന്‍. വാസവന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷതവഹിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ജയരാജ്, സംവിധായകരായ സജിന്‍ ബാബു, പ്രദീപ് നായര്‍, സി.എം.എസ്. കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ്. സി. ജോഷ്വ, ബി.സി.ഐ. കോഓഡിനേറ്റര്‍ ഡോ. അഭിലാഷ് എന്നിവര്‍ സംസാരിച്ചു. KTL RAINBOW- റെയിന്‍ ഇന്‍റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിന്‍റെ സമാപന സമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story