Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദക്ഷിണ ഭവനങ്ങളുടെ...

ദക്ഷിണ ഭവനങ്ങളുടെ താക്കോൽദാനം: സ്വാഗതസംഘം രൂപവത്​കരിച്ചു

text_fields
bookmark_border
ദക്ഷിണ ഭവനങ്ങളുടെ താക്കോൽദാനം:  സ്വാഗതസംഘം രൂപവത്​കരിച്ചു
cancel
കാഞ്ഞിരപ്പള്ളി: കൂട്ടിക്കൽ, മുണ്ടക്കയം, കൊക്കയാർ മേഖലകളിലെ പ്രകൃതിക്ഷോഭ ദുരന്തത്തിൽ ഭവനരഹിതരായ 10 കുടുംബങ്ങൾക്ക് ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ നിർമിച്ചുനൽകുന്ന ദക്ഷിണ ഭവനങ്ങളിൽ പൂർത്തിയായ ആറു വീടുകളുടെ താക്കോൽദാനം മാർച്ച് 30ന് നടക്കും. സ്വാഗതസംഘ രൂപവത്​കരണ യോഗം തിരുവനന്തപുരം ബീമാപള്ളി ചീഫ് ഇമാം മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇ.എ. അബ്ദുന്നാസർ മൗലവി അധ്യക്ഷതവഹിച്ചു. പദ്ധതി കൺവീനർ സി.എ. മൂസ മൗലവി മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ മുഹമ്മദ് സക്കീർ, പാങ്ങോട് ഖമറുദ്ദീൻ മൗലവി, അബ്ദുൽ മജീദ് മൗലവി, നാസർ മൗലവി, ഒ. അബ്ദുൽ റഹ്മാൻ മൗലവി, ഷംസുദീൻ മന്നാനി, ജമാഅത്ത് പ്രസിഡന്‍റ്​ അബ്ദുസ്സലാം, ഷഹീർ മൗലവി തൊടുപുഴ, സൈനുദ്ദീൻ മൗലവി പത്തനംതിട്ട, ഇസ്മായിൽ മൗലവി, ഹബീബ് മുഹമ്മദ് മൗലവി, സഫറുല്ല മൗലവി, സുബൈർ മൗലവി, നൗഫൽ മൗലവി, ഷാജഹാൻ മൗലവി തുടങ്ങിയവർ സംസാരിച്ചു. ജില്ല പ്രസിഡന്‍റ്​ ഇ.എ. അബ്ദുൽ നാസർ മൗലവി ചെയർമാനും വെച്ചൂച്ചിറ നാസർ മൗലവി കൺവീനറായും 101അംഗ സ്വാഗതസംഘം രൂപവത്​കരിച്ചു. KTLWBL Dakshina Bhavanam സ്വാഗതസംഘ രൂപവത്​കരണ യോഗം കാത്തിരപ്പള്ളി നൈനാർ മസ്ജിദ് അങ്കണത്തിൽ തിരുവനന്തപുരം ബീമാപള്ളി ചീഫ് ഇമാം മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story