Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:41 AM IST Updated On
date_range 13 March 2022 5:41 AM ISTവാഹനയാത്രികരെ വെട്ടിലാക്കി മേൽപ്പാലത്തിലെ കട്ടിങ്
text_fieldsbookmark_border
കോട്ടയം: നാട്ടകം പാറേച്ചാൽ ബൈപാസ് റോഡ് മേൽപ്പാലത്തിൽ യാത്രികരെ പ്രതിരോധത്തിലാഴ്ത്തി കട്ടിങ്. ട്രാവൻകൂർ സിമന്റ്സിന് സമീപത്തുനിന്ന് മേൽപ്പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് കട്ടിങ് രൂപപ്പെട്ടിരിക്കുന്നത്. ഇത് വാഹനയാത്രികരെ ദുരിതത്തിലാക്കുന്നു. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപെടുന്നത്. കുമരകം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പാലം ഇറങ്ങിവരുമ്പോൾ അപകടത്തിൽപ്പെടുന്ന അവസ്ഥയാണ്. വാഹനയാത്രികർ അടുത്തെത്തുമ്പോഴാണ് കട്ടിങ് കാണാൻ സാധിക്കുന്നത്. വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിക്കുന്നു. നാട്ടകം സിമന്‍റ് കവലയിൽനിന്ന് ട്രാഫിക് ബ്ലോക്കിൽ അകപ്പെടാതെ ഇല്ലിക്കൽ ഭാഗത്തേക്ക് എത്താൻ സാധിക്കുന്നതിനാൽ നിരവധിപേർ ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. എം.സി റോഡിലേക്കുള്ള എളുപ്പവഴിയായും ബൈപാസ് റോഡാണ് ഉപയോഗിക്കുന്നത്. ഇടക്കാലത്ത് കട്ടിങ്ങിലെ ചെറിയൊരു ഭാഗം കോൺക്രീറ്റ് ചെയ്‌തെങ്കിലും ഇത് പഴയ അവസ്ഥയിലായി. കൂടാതെ പാലത്തിൽ വലിയ വിടവും രൂപപ്പെട്ടിട്ടുണ്ട്. പ്രധാനമായും രാത്രിയിൽ ഇതുവഴി സഞ്ചരിക്കുന്നവരാണ് അപകടത്തിൽപ്പെടുന്നത്. പാലത്തിലെ വിടവ് നികത്തി യാത്ര സുഗമമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story