Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎരുമേലി തെക്ക്...

എരുമേലി തെക്ക് വില്ലേജ്​ ഓഫിസ് നിർമാണത്തിന് ഭരണാനുമതി

text_fields
bookmark_border
എരുമേലി: തെക്ക് വില്ലേജ്​ പുതിയ ഓഫിസ് നിർമാണത്തിന്​ 44 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. സ്മാർട്ട് വില്ലേജ് ഓഫിസായിട്ടാകും പുതിയ ഓഫിസ് പൂർത്തീകരിക്കുക. ജില്ലയിലെ ഏറ്റവും ഭൂവിസ്തൃതിയുള്ള വില്ലേജാണ് എരുമേലി തെക്ക് വില്ലേജ്. നിലവിൽ എരുമേലി സ്വകാര്യ ബസ് സ്റ്റാൻഡിലെ പഞ്ചായത്ത് വക ഷോപ്പിങ്​ കോംപ്ലക്സ് സമുച്ചയത്തിന്‍റെ രണ്ടാംനിലയിൽ അസൗകര്യങ്ങൾക്ക് നടുവിലാണ് വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്. എരുമേലി ഗെസ്റ്റ് ഹൗസിനു സമീപത്തുള്ള 10 സെന്‍റ്​ സ്ഥലത്താണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫിസ് നിർമിക്കുകയെന്ന് എം.എൽ.എ പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story