Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:41 AM IST Updated On
date_range 13 March 2022 5:41 AM ISTമണൽ കടത്ത്: രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
മുണ്ടക്കയം: മണിമലയാറ്റിൽനിന്ന് മണൽ കടത്താൻ ശ്രമിച്ച രണ്ടുപേരെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു. കുറുവാമൂഴി അമ്പരപ്പു കോളനി ചെൻചേരിയിൽ സജിമോൻ (48), കണ്ണിമല പാറമട ഇല്ലിക്കപറമ്പിൽ ബൈജു രാജു (42) എന്നിവരാണ് പിടിയിലായത്. കൊരട്ടി ഉറുമ്പിപാലത്തിന് സമീപത്തുനിന്ന് ടിപ്പർ ലോറിയിൽ മണൽ കയറ്റുന്നതിനിടയിലാണ് ഇവർ പിടിയിലാകുന്നത്. ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സി.ഐ ഷൈൻകുമാർ, എസ്.ഐ ടി.ഡി. മനോജ് കുമാർ, എ.എസ്.ഐ മനോജ്, സി.പി.ഒമാരായ രഞ്ജിത് എസ്. നായർ, റോബിൻ തോമസ് തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story