Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:41 AM IST Updated On
date_range 13 March 2022 5:41 AM ISTപ്രതീക്ഷാദിനമാചരിച്ച് പ്രതിഷേധം
text_fieldsbookmark_border
കൊക്കയാർ: പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട് മാക്കൊച്ചി സമരപ്പന്തലിൽ കഴിയുന്നയാളുകൾ സമരത്തിന്‍റെ നൂറാം ദിവസം പ്രതീക്ഷാദിനമായി ആചരിച്ചു. മേഖല വാസയോഗ്യമല്ല എന്ന് വിവിധ ഏജൻസികളും ഉദ്യോഗസ്ഥരും റിപ്പോർട്ട് ചെയ്തിട്ടും പുനരധിവാസം സംബന്ധിച്ച് അധികാരികളുടെ അവഗണന ഖേദകരമാണെന്ന് യോഗം ആരോപിച്ചു. അയ്യൂബ്ഖാൻ കട്ടപ്ലാക്കൽ യോഗം ഉദ്ഘാടനം ചെയ്തു. മാത്യു കമ്പിയിൽ അധ്യക്ഷതവഹിച്ചു. കെ.വി. ജോസഫ് കിണറ്റുകര, ജിജി കളരിക്കൽ, കെ.എച്ച്. തൗഫീക്ക്, റെഞ്ചി പ്ലാംകുന്നേൽ, ഷാഹുൽ പാറക്കൽ തുടങ്ങിയവർ സംസാരിച്ചു. ഷമീർഖാൻ കല്ലുപുരക്കൽ അതിജീവന പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. KTL WBLPradheeksha dina charanam മാക്കൊച്ചിയിൽ സമരപ്പന്തലിൽ കഴിയുന്നവർ വെളിച്ചം തെളിച്ച് നടത്തിയ പ്രതീക്ഷദിനാചരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
