Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപഞ്ചായത്ത്...

പഞ്ചായത്ത് സെക്രട്ടറിക്കും വാർഡ് മെംബർക്കെതിരെയും പൊലീസ് കേസെടുത്തു

text_fields
bookmark_border
മുണ്ടക്കയം: ഹൈകോടതി ഉത്തരവ് ലംഘിച്ച് മുണ്ടക്കയം ശ്രീ പാർഥസാരഥി ക്ഷേത്രഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതിന് മുണ്ടക്കയം പഞ്ചായത്ത് സെക്രട്ടറിക്കും രണ്ടാം വാർഡ് മെംബറിനെതിരെയും മുണ്ടക്കയം പൊലീസ് കേസെടുത്തു. ക്ഷേത്രഭൂമിയിൽ നിലനിന്നിരുന്ന മരങ്ങൾ വെട്ടിമാറ്റിയതിനും കയ്യാലകൾ തകർത്ത് റോഡ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയതിനുമെതിരെയും ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശക സമിതിയും നൽകിയ പരാതിയിലാണ് നടപടി. അന്വേഷണം നടത്തി മേൽനടപടി സ്വീകരിക്കുമെന്ന് മുണ്ടക്കയം സി.ഐ ഷൈൻകുമാർ അറിയിച്ചു. ജവഹർ ബാലഭവൻ: പ്രതിഷേധറാലി നടത്തി കോട്ടയം: 50 വർഷത്തിലേറെ പഴക്കമുള്ള കോട്ടയത്തെ കുട്ടികളുടെ കലാക്ഷേത്രമായ ജവഹർ ബാലഭവൻ കുട്ടികളുടെ ലൈബ്രറിയോടൊപ്പം നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ജവഹർ ബാലഭവൻ സംരക്ഷണസമിതി കലാകാരന്മാരുടെ റാലിയും ഗാന്ധിസ്ക്വയറിൽ സമ്മേളനവും നടത്തി. സമ്മേളനം അഡ്വ. കെ. സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ എസ്. ജയകൃഷ്​ണൻ അധ്യക്ഷതവഹിച്ചു. സമരസമിതി സെക്രട്ടറി കെ.എസ്. പത്മകുമാർ, രക്ഷാധികാരി പി.കെ. ആനന്ദക്കുട്ടൻ, കേരള കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ. ജോസഫ്, ആർട്ടിസ്റ്റ് അശോകൻ, സമരസമിതി കൺവീനർ പി.ജി. ഗോപാലകൃഷ്ണൻ, ജോജി കുറത്തിയോടൻ, അരുൺ മൂലേടം, ഡോ. രാമകൃഷ്ണൻ, സിന്ധു എസ്.പ്രഭു, ആരതി റോബിൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story