Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൃക്കകൾ തകരാറിൽ;...

വൃക്കകൾ തകരാറിൽ; ബീനക്ക്​ വേണം കൈത്താങ്ങ്​

text_fields
bookmark_border
വൃക്കകൾ തകരാറിൽ; ബീനക്ക്​ വേണം കൈത്താങ്ങ്​
cancel
മല്ലപ്പള്ളി: ഇരുവൃക്കയും തകരാറിലായി ജീവിതം പ്രതിസന്ധിയിലായ കീഴ്വായ്പൂര് മുണ്ടഴിയിൽ ബീന രാജൻ (39) സുമനസ്സുകളുടെ സഹായം തേടുന്നു. മല്ലപ്പള്ളി പഞ്ചായത്ത് ഒമ്പതാം വാർഡിലെ പെരുമ്പറമ്മാവിൽ സജന്റെ ഭാര്യയാണ്. കൂലിപ്പണി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. 10 വയസ്സുകാരനായ അലൻ ഏകമകനാണ്. ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിലെ ഡോ. സെബാസ്റ്റ്യൻ എബ്രഹാമിന്റെ ചികിത്സയിലാണ്. മകൾക്ക് വൃക്ക നൽകാൻ മാതാവ്​ അമ്മിണി രാജൻ തയാറാണ്. ശസ്ത്രക്രിയക്കായി 10 ലക്ഷത്തിലധികം രൂപ വേണ്ടിവരും. നിർധന കുടുംബാംഗമായ ബീനയെ സഹായിക്കാൻ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ചികിത്സ സഹായ സമിതി രൂപവത്‌കരിച്ചിട്ടുണ്ട്. മല്ലപ്പള്ളി യൂനിയൻ ബാങ്കിൽ 072421010000011 നമ്പറിൽ അക്കൗണ്ട് തുടങ്ങി. ഐ.എഫ്.എസ്.സി കോഡ്-UBIN0907243. ഫോൺ: 9947117998. ഡോ. ജേക്കബ് ജോർജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജു പുറത്തൂടൻ, ഷാന്റി ജേക്കബ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story