Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബ്രിട്ടീഷുകാരുടെ...

ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച കുളം​; ആദ്യ അപകടം

text_fields
bookmark_border
കോട്ടയം: ബ്രിട്ടീഷുകാരുടെ കാലത്ത് കുട്ടനാട്ടിൽ ബണ്ടുകൾ നിർമിക്കാൻ പാറ പൊട്ടിച്ചതോടെ രൂപപ്പെട്ടവയാണ്​ മുട്ടത്തെ പാറക്കുളങ്ങളെന്ന്​ നാട്ടുകാർ പറയുന്നു. സര്‍ക്കാര്‍ കല്ലുകുഴി, വെള്ളപ്പാറക്കുഴി എന്നീ പേരുകളിലായിരുന്നു ആദ്യകാലത്ത്​ അറിയപ്പെട്ടത്​. തോട്ടപ്പള്ളി സ്പിൽവേ നിർമാണത്തിനും സമീപത്തെ ബണ്ട് നിർമാണത്തിനുമാണ് പാറപൊട്ടിച്ചത്. കൊടൂരാർവഴി കല്ലുകൾ കൊണ്ടുപോകാമെന്നതിനാലാണ്​ ഈ സ്ഥലം തെരഞ്ഞെടുത്തത്​. പിന്നീട് ഈ പാറകള്‍ക്ക് ബലക്കുറവാണെന്നുകണ്ട്​ മുട്ടത്തുനിന്ന്​ കല്ലുകൾ കൊണ്ടുപോകുന്നത്​ നിലച്ചു. 45 വർഷമായി പാറ പൊട്ടിക്കൽ പൂർണമായി നിർത്തി. ഇതോടെ പാറക്കുളം ഉപേക്ഷിക്കപ്പെട്ടു. പുല്ലും വാഴയും മറ്റും വളര്‍ന്നു. കാടും ചളിയും മാലിന്യവും നിറഞ്ഞ പാറക്കുളങ്ങൾ ഒറ്റനോട്ടത്തിൽ തരിശുഭൂമിക്ക്​ സമാനമാണ്. മാലിന്യങ്ങളും പുല്ലും ചേറും നിറഞ്ഞ് ചതുപ്പായും ഒരുഭാഗം മാറി. കഴിഞ്ഞ നഗരസഭ ഭരണസമിതി കുളത്തിന് ചുറ്റും സിമന്‍റുകൊണ്ട് സംരക്ഷണം തീര്‍ത്ത് ഇരുമ്പുവേലികള്‍ നിർമിച്ചു. ഇതിനോട്​ ചേർന്ന റോഡിൽകൂടിയാണ്​ തിരുവനന്തപുരം സ്വദേശി അജികുമാര്‍ വളം എടുക്കാൻ ലോറിയുമായി വെള്ളിയാഴ്ച എത്തിയത്. ആഴ്ചയില്‍ ഒരിക്കല്‍ അജികുമാര്‍ വളം എടുക്കാന്‍ എത്തുമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംരക്ഷണഭിത്തി തകര്‍ത്താണ്​ ലോറി പാറക്കുളത്തിലേക്ക് മറിഞ്ഞത്​. ഇതിനുമുമ്പ്​ ഈ കുളത്തിൽ അപകടമൊന്നും ഉണ്ടായിട്ടില്ലെന്ന്​ നാട്ടുകാർ പറയുന്നു. സമീപത്തെ കുളത്തിലായിരുന്നു ​കൊല്ലപ്പെട്ട മതുമൂല സ്വദേശി മഹാദേവന്‍റെ മൃതദേഹം കണ്ടെത്തിയത്. മുട്ടം പാറക്കടവ് ഭാഗത്ത് ചെറുതും വലുതുമായി 32ഓളം പാറക്കുളങ്ങളാണുള്ളത്​. കോട്ടയം നഗരസഭ 42, 43 വാർഡുകളിലാണ് കുളങ്ങൾ. റോഡിന്‍റെ ഇരുവശത്തും പാറക്കുളങ്ങളാണ്. ഇതിനു സമീപത്തായി നിരവധി വീടുകളുമുണ്ട്. മറ്റൊരു കുളത്തിൽ രണ്ട് ലോറി, കാർ എന്നിവ മറിഞ്ഞിട്ടുണ്ട്​. അപകടം നടന്ന കുളത്തിനു​ സമീപത്തെ പാറമടയിൽ അടുത്തിടെ കാണാതായ താഴത്തങ്ങാടി ദമ്പതികൾക്കായി തിരച്ചിൽ നടത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story