Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാറമടക്കുളത്തിലേക്ക്​...

പാറമടക്കുളത്തിലേക്ക്​ ടിപ്പർ ലോറി വീണു: ഡ്രൈവർ ലോറിയിൽ കുടുങ്ങി

text_fields
bookmark_border
കോട്ടയം: മറിയപ്പള്ളിക്കടുത്ത്​ മുട്ടത്തെ പാറമടക്കുളത്തിൽ ടിപ്പർ ലോറി വീണു. ഡ്രൈവർ ലോറിക്കുള്ളിൽ കുടുങ്ങി. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ്​ സംഭവം. മുട്ടത്തെ വളം ഡിപ്പോയില്‍നിന്ന്​ വളവുമായി ആലപ്പുഴക്ക്​ പോയ ലോറിയാണ് അപകടത്തിൽപെട്ടത്​. തിരുവനന്തപുരം കരുമാനൂര്‍ പാറശാല സ്വദേശി ബി. അജികുമാറാണ്​ ലോറിയിൽ കുടുങ്ങിയത്​. 100 അടി താഴ്ചയിലേക്കാണ്​ ലോറി വീണത്​. ലോറി വളവുതിരിയുന്നതിനിടെ തിട്ടയിടിഞ്ഞ് പാറമടയിൽ​ വീഴുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ കാണുന്നത്​ പാറക്കുളത്തിൽ വീണ ലോറി വെള്ളത്തിൽ മുങ്ങിത്താഴുന്നതാണ്​. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന്​ പൊലീസും അഗ്​നിരക്ഷാ സേനയും സ്ഥലത്തെത്തി. കോട്ടയം അഗ്​നിരക്ഷാ സേനയുടെ സ്കൂബ ടീം അംഗങ്ങൾ എത്തി പാറമടയിൽ ഇറങ്ങി​ രാത്രിയും തിരച്ചിൽ നടത്തുകയാണ്​​. പ്രദേശത്താകെ ഇരുട്ടായതിനാൽ വെള്ളത്തിൽ മുങ്ങിയ ലോറി കാണാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട്​ രക്ഷാപ്രവര്‍ത്തനം ഏറെ ബുദ്ധിമുട്ടായി. നാട്ടുകാര്‍ നല്‍കുന്ന വെളിച്ചവും അഗ്​നിരക്ഷാ സേനയുടെ ലൈറ്റുമാണ് പ്രദേശത്ത് വെളിച്ചത്തിന്​ ഉപയോഗിക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story