Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഒടുവിൽ ജില്ല കോടതി...

ഒടുവിൽ ജില്ല കോടതി സമുച്ചയത്തിന് ഭരണാനുമതി

text_fields
bookmark_border
കോട്ടയം: എട്ടുവർഷത്തിനുശേഷം പുതിയ ജില്ല കോടതി സമുച്ചയത്തിന് ഭരണാനുമതി ലഭിച്ചു. മുട്ടമ്പലം വില്ലേജില്‍ കോട്ടയം സബ് ജയിലിന്​ പിന്നിലായി 1.87 ഏക്കറിലാണ് നിർമാണത്തിന് അനുമതി ലഭിച്ചത്. 2014ൽ പ്ലാൻ തയാറാക്കി സമർപ്പിച്ചിരുന്നതാണ്​. എന്നാൽ, ഭരണാനുമതി കിട്ടാത്തതിനെത്തുടർന്ന്​ ഏറെ നാളായി പദ്ധതി മുടങ്ങി. കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ്​ അഡ്വ. ബെന്നി കുര്യന്‍ ഹരജിക്കാരനായി ഹൈകോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹരജിയിലാണ് സര്‍ക്കാര്‍ ഭരണാനുമതി ഹാജരാക്കിയത്. 91 കോടി രൂപ അടങ്കല്‍ തുകയുള്ളതാണ്​ എസ്റ്റിമേറ്റ്​. പതിനൊന്നു നിലകളിലായാണ്​ പ്ലാന്‍ തയാറാക്കിയത്. നിലവിൽ കലക്ടറേറ്റ്​ ​കെട്ടിടത്തിലാണ്​​ കോടതികൾ പ്രവർത്തിക്കുന്നത്​. 16 കോടതികളാണ് അവി​ടെയുള്ളത്​​. പുതിയ സമുച്ചയത്തിൽ 16 ​കോടതികൾക്കൊപ്പം മൂന്ന്​ കോടതികൾക്കുകൂടി അധികസ്ഥലം ഉണ്ടാവും. രണ്ടു നിലകളിലായി പാർക്കിങ്​ സംവിധാനമൊരുക്കും. ബാർ അസോസിയേഷൻ ഹാൾ, ലൈബ്രറി, ക്ലർക്ക്​ ഹാൾ തുടങ്ങി എല്ലാവിധ സൗകര്യവുമുള്ളതാകും സമുച്ചയം. 60 ശതമാനം ഫണ്ട്​ കേന്ദ്രസർക്കാറും 40 ശതമാനം ഫണ്ട്​ സംസ്ഥാന സർക്കാറുമാണ്​ വഹിക്കുക. ഇനി പുതുക്കിയ എസ്റ്റിമേറ്റും വിശദമായ പ്ലാനും തയാറാക്കണം. ആറുമാസത്തിനകം ടെൻഡർ ചെയ്യാൻ കഴിയുമെന്നാണ്​ പ്രതീക്ഷയെന്ന്​ അഡ്വ. ബെന്നി കുര്യന്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story