Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 5:47 AM IST Updated On
date_range 12 March 2022 5:47 AM ISTജില്ലക്ക് ലഭിച്ച പ്രധാന പദ്ധതികൾ
text_fieldsbookmark_border
. കോട്ടയത്തെ സെന്‍റർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്സ് സ്റ്റഡീസിന് (സീപാസ്) ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറി -മൂന്നുകോടി . പി. കൃഷ്ണപിള്ളയുടെ ജന്മസ്ഥലമായ വൈക്കത്ത് പി. കൃഷ്ണപിള്ള നവോത്ഥാന പഠനകേന്ദ്രം -രണ്ടുകോടി . ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍റെ സ്മരണാർഥം മാന്നാനത്ത് ചാവറ സാംസ്കാരിക ഗവേഷണകേന്ദ്രം -ഒരു കോടി . ആലപ്പുഴ, കോട്ടയം ജില്ലകളിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ പദ്ധതി -33 കോടി . വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന് 20 കോടി . ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ടിന്‍റെ സാധ്യതാ പഠനത്തിനും ഡി.പി.ആർ തയാറാക്കാൻ രണ്ടുകോടി . കോട്ടയം ആസ്ഥാനമായുള്ള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ വികസന കോർപറേഷന് 5.70 കോടി . എം.ജി അടക്കമുള്ള സർവകലാശാല കാമ്പസുകളിൽ 1500 പുതിയ ഹോസ്റ്റൽ മുറികളും 250 ഇന്‍റർനാഷനൽ ഹോസ്റ്റൽ മുറികളും നിർമിക്കാൻ അഞ്ച് സർവകലാശാലകൾക്കായി 100 കോടി . അഷ്ടമുടി, വേമ്പനാട് കായലുകളുടെ ശുചീകരണത്തിന് 20 കോടി . എം.ജി അടക്കം സംസ്ഥാനത്തെ സർവകലാശാലകളിൽ ട്രാൻസ്ലേഷനൽ റിസർച് സെന്‍ററുകൾ വികസിപ്പിച്ച് സ്റ്റാർട്ടപ്, ഇൻകുബേഷൻ സെന്‍ററുകൾ സജ്ജമാക്കാൻ 20 കോടി . സർവകലാശാല കാമ്പസുകളിൽ പുതിയ ഹ്രസ്വകാല കോഴ്സുകളും പി.ജി കോഴ്സുകളും പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കാൻ 20 കോടി . എം.സി റോഡിന്‍റെയും കൊല്ലം-ചെങ്കോട്ട റോഡിന്‍റെയും വികസനത്തിന് കിഫ്ബി വഴി 1500 കോടി . എരുമേലി ഉൾപ്പെടുന്ന തീർഥാടന ടൂറിസം സർക്യൂട്ട് ശക്തിപ്പെടുത്താൻ വിപുല പദ്ധതി . സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെയും തിരുവനന്തപുരത്തെ റീജനൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്ഒഫ്താൽമോളജിയുടെയും വികസനത്തിന് 250.7 കോടി. ഇതിന്‍റെ വിഹിതം കോട്ടയം മെഡിക്കൽ കോളജിന് ലഭിക്കും. . പ്ലാന്‍റേഷൻ മേഖലയിലെ ലയം/പാഡികൾ വാസസ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യവികസനം നടപ്പാക്കാൻ 10 കോടി . ചാമ്പ്യൻസ് ബോട്ട് ലീഗിന് 15 കോടി. താഴത്തങ്ങാടി വള്ളംകളിയും ലീഗിന്‍റെ ഭാഗമാണ്. ജില്ലയിൽനിന്നുള്ള വിവിധ ബോട്ട് ക്ലബുകൾക്കും ഇതിന്‍റെ ഗുണം ലഭിക്കും . ആദിത്യ മാതൃകയിൽ അടുത്ത അഞ്ചുവർഷം കൊണ്ട് 50 ശതമാനം ഫെറി ബോട്ടുകളും സൗരോർജത്തിലേക്ക് മാറ്റും (ധനമന്ത്രിയുടെ പ്രസംഗത്തിൽ പരാമർശിച്ച പദ്ധതികളാണിത്. ഇതിനുപുറമെ, പ്രാദേശികമായി എം.എൽ.എമാരുടെ നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ പദ്ധതികൾക്ക് ടോക്കൺ തുകകൾ നീക്കിവെച്ചിട്ടുണ്ട്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story