Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജി.എസ്.ടി...

ജി.എസ്.ടി ഓഫിസിനുമുന്നിൽ വ്യാപാരി ധർണ

text_fields
bookmark_border
കോട്ടയം: ജി.എസ്.ടി ഉദ്യോഗസ്ഥര്‍ വ്യാപാരികളെ പീഡിപ്പിക്കുകയാണെന്ന്​ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റ്​ എം.കെ. തോമസുകുട്ടി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്​ ജില്ലയിലെ വ്യാപാരികള്‍ നാഗമ്പടത്തെ ജി.എസ്.ടി ഓഫിസിനുമുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനറല്‍ സെക്രട്ടറി എ.കെ.എന്‍. പണിക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറര്‍ പി.സി. അബ്ദുൽ ലത്തീഫ്, വൈസ്​ പ്രസിഡന്‍റ്​ വി.എ. മുജീബ് റഹ്​മാന്‍, മാത്യു ചാക്കോ വെട്ടിയാങ്കല്‍, സെക്രട്ടറിമാരായ കെ.ജെ. മാത്യു, വി.സി. ജോസഫ്, കെ.എ. വർഗീസ്, ഫിലിപ്പ് മാത്യു തരകന്‍, യൂത്ത് വിങ് ജില്ല പ്രസിഡന്‍റ്​ ജിന്‍റു കുര്യന്‍ എന്നിവര്‍ സംസാരിച്ചു. പടം KTL VYAPARI വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ജി.എസ്.ടി ഓഫിസ് മാര്‍ച്ച് ജില്ല പ്രസിഡന്റ് എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്യുന്നു മീനച്ചിൽ തുമ്പി സർവേ നാളെ; പരിശീലനം ഇന്ന്​ കോട്ടയം: ആറാമത് മീനച്ചിൽ തുമ്പി സർവേയുടെ മുന്നോടിയായുള്ള പരിശീലനം ശനിയാഴ്ച നടക്കും. 24 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി നൂറോളം വിദ്യാർഥികൾ പങ്കെടുക്കും​. 15 പേരടങ്ങുന്ന ഏഴ്​ ഗ്രൂപ്പുകളായാണ് സർവേ നടക്കുന്നത്. ഇവർക്കാണ്​ പരിശീലനം നൽകുന്നത്​. ഞായറാഴ്ച രാവിലെ 8.30 മുതൽ 12 വരെയാണ്​ സർവേ. ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസും സോഷ്യൽ ഫോറസ്റ്ററി ഡിവിഷൻ കോട്ടയവും നേതൃത്വം വഹിക്കും. അടുക്കം മുതൽ മലരിക്കൽ വരെയുള്ള 18 ഇടങ്ങളിലായാണ്​ സർവേ നടക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story