Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.ജി വാർത്തകൾ

എം.ജി വാർത്തകൾ

text_fields
bookmark_border
അപേക്ഷതീയതി നീട്ടി കോട്ടയം: മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്‌കീം 2020 അഡ്മിഷൻ -റെഗുലർ / 2019 അഡ്മിഷൻ - ഇംപ്രൂവ്‌മെന്‍റ്​ / റീ അപ്പിയറൻസ് / 2018, 2017 അഡ്മിഷൻ -റീ അപ്പിയറൻസ്) സി.ബി.സി.എസ്.എസ് (2014-2016 അഡ്മിഷൻ -റീ അപ്പിയറൻസ് / 2013 അഡ്മിഷൻ -മേഴ്‌സി ചാൻസ്), മൂന്നാം സെമസ്റ്റർ സൈബർ ഫോറൻസിക് (സി.ബി.സി.എസ് -2020 അഡ്മിഷൻ -റെഗുലർ / 2019 അഡ്മിഷൻ -ഇംപ്രൂവ്‌മെന്‍റ്​ / റീ അപ്പിയറൻസ്, സി.ബി.സി.എസ്.എസ് - 2014-2018 അഡ്മിഷൻ -റീ അപ്പിയറൻസ്) പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. പിഴയില്ലാതെ ഈ മാസം 15 വരെയും 525 രൂപ പിഴയോ​ടെ 16 മുതൽ 17 വരെയും 1050 രൂപ സൂപ്പർഫൈനോടെ 18നും അപേക്ഷിക്കാം. പരീക്ഷഫലം 2021 നവംബറിൽ നടന്ന ഒമ്പതാം സെമസ്റ്റർ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ എൽഎൽ.ബി (ഓണേഴ്‌സ്) (2016 അഡ്മിഷൻ -റെഗുലർ) പരീക്ഷഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 , 160 രൂപ ഫീസ് സഹിതം 25നകം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കണം. 2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ ഇസ്​ലാമിക് ഹിസ്റ്ററി (പ്രൈവറ്റ് - റെഗുലർ / സപ്ലിമെന്‍ററി) പരീക്ഷഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും 2015 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾക്ക് യഥാക്രമം 370, 160 രൂപ വീതം ഫീസടച്ച് 24 വരെ ഓൺലൈനായി അപേക്ഷിക്കാം. 2015 അഡ്​മിഷന് മുമ്പുള്ളവർ നിശ്ചിത ഫീസ് സഹിതം അപേക്ഷ 24നകം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം. ഒമ്പതാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ -എൽഎൽ.ബി (ഓണേഴ്‌സ്) ഇന്‍റഗ്രേറ്റഡ് ഡബിൾ ഡിഗ്രി (2016 അഡ്മിഷൻ -റെഗുലർ, 2015 അഡ്മിഷൻ -സപ്ലിമെന്‍ററി പരീക്ഷഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 ,160 രൂപ ഫീസ് സഹിതം 26നകം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കണം. 2021 നവംബറിൽ നടന്ന ഒമ്പതാം സെമസ്റ്റർ പഞ്ചവത്സര ബി.എ- എൽഎൽ.ബി ഇന്‍റഗ്രേറ്റഡ് ഡിഗ്രി (2015, 2012-2014 അഡ്മിഷൻ - സപ്ലിമെന്‍ററി, ബി.എ - ക്രിമിനോളജി എൽഎൽ.ബി (2011 അഡ്മിഷൻ - സപ്ലിമെന്‍ററി) പരീക്ഷഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 , 160 രൂപ ഫീസ് സഹിതം 26നകം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കണം. 2021 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ (2013-2016 അഡ്മിഷൻ- സപ്ലിമെന്ററി) പരീക്ഷഫലം പ്രഖ്യാപിച്ചു. 2021 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.കോം (മോഡൽ I, II, III) (2013-16 അഡ്മിഷൻ - റീ അപ്പിയറൻസ്) പരീക്ഷഫലം പ്രഖ്യാപിച്ചു. ഇവയുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 , 160 രൂപ നിരക്കിൽ ഫീസടച്ച് 26 വരെ ഓൺലൈനായി അപേക്ഷിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story