Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചങ്ങനാശ്ശേരി ജനറൽ...

ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ ഓപറേഷൻ തിയറ്റർ പ്രവർത്തന സജ്ജം

text_fields
bookmark_border
ചങ്ങനാശ്ശേരി: ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റിനായി പുതിയ ജനറേറ്റർ സ്ഥാപിച്ച് പ്രവർത്തനം തുടങ്ങിയതായി ആശുപത്രി മാനേജ്മെന്റ്​ കമ്മിറ്റി യോഗം അറിയിച്ചു. കിഫ്ബി പദ്ധതി പ്രകാരം കെട്ടിട നിർമാണത്തിന് ഭരണാനുമതി കിട്ടിയതായും നിർമാണം ഉടൻ തുടങ്ങുമെന്നും ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു. ആർദ്രം പദ്ധതി പ്രകാരം ഒ.പി വിപുലീകരണം ഉടൻ ആരംഭിക്കും. നാല്​ അറകളുള്ള മോർച്ചറി ഫ്രീസർ സ്ഥാപിക്കുന്നത് അന്തിമഘട്ടത്തിലാണ്​. ആശുപത്രിയിലെ ഓപറേഷൻ തിയറ്റർ പൂർണമായി പ്രവർത്തനസജ്ജമായതായി സൂപ്രണ്ട് യോഗത്തിൽ അറിയിച്ചു. നഗരസഭ അധ്യക്ഷ സന്ധ്യ മനോജ് അധ്യക്ഷത വഹിച്ചു. സൂപ്രണ്ട്​ ഡോ. അജിത്കുമാർ, കെ.സി. ജോസഫ്, പി.എൻ. നൗഷാദ്, പി.എച്ച്. ഷാജഹാൻ, കെ.ടി. തോമസ്, ജോസുകുട്ടി നെടുമുടി, നവാസ് ചുടുകാട്, കുര്യൻ തുമ്പുങ്കൽ, സാബു കോയിപ്പള്ളി, ബെന്നി സി. ചീരഞ്ചിറ, ജയിംസ് കലാവടക്കൻ എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story