Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 5:43 AM IST Updated On
date_range 11 March 2022 5:43 AM ISTകുടുംബവഴക്ക്; മധ്യവയസ്ക നടുറോഡില്‍ വെട്ടേറ്റ് മരിച്ചു
text_fieldsbookmark_border
തൊടുപുഴ: വെങ്ങല്ലൂരിൽ മധ്യവയസ്ക നടുറോഡില്‍ വെട്ടേറ്റ് മരിച്ചു. വെങ്ങല്ലൂര്‍ കളരിക്കുടിയില്‍ ഹലീമയാണ് (54) കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ഇവരുടെ മൂത്തസഹോദരിയുടെ ഭര്‍ത്താവ് മടക്കത്താനം സ്വദേശി ഷംസുദ്ദീന്‍ (64) വാഴക്കുളം പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. വ്യാഴാഴ്ച വൈകീട്ട് ഏഴോടെ വെങ്ങല്ലൂര്‍ ഗുരു ഐ.ടി.സി റോഡിലാണ് സംഭവം. വെങ്ങല്ലൂരില്‍ പുതുതായി നിര്‍മിക്കുന്ന വീട്ടില്‍നിന്ന് ഇരട്ട സഹോദരിയുടെ വീട്ടിലേക്ക് ഹലീമ വരും വഴി കാത്തുനിന്ന ഷംസുദ്ദീന്‍ വാക്കത്തിക്ക് വെട്ടുകയായിരുന്നു. തലയിലടക്കം വെട്ടേറ്റു. തൊട്ടടുത്ത വീട്ടിലേക്ക് പ്രാണരക്ഷാര്‍ഥം ഓടിക്കയറിയെങ്കിലും മരിച്ചു. പൊലീസെത്തിയാണ് ഹലീമയെ ആശുപത്രിയിലെത്തിച്ചത്. കുടുംബവഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. ഷംസുദ്ദീനും ഭാര്യയും തമ്മില്‍ രണ്ടുവര്‍ഷമായി അകന്നു കഴിയുകയായിരുന്നു. അടുത്തിടെ ഭാര്യയെ തിരികെ വിളിക്കാന്‍ ഷംസുദ്ദീന്‍ എത്തിയപ്പോള്‍ ഹലീമ എതിര്‍ത്തു. ഇതിന്‍റെ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വാഴക്കുളത്ത് കീഴടങ്ങിയ ഷംസുദ്ദീനെ പിന്നീട് തൊടുപുഴ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു. ഹലീമയുടെ മൃതദേഹം തൊടുപുഴ ജില്ല ആശുപത്രി മോര്‍ച്ചറിയിൽ. മക്കള്‍: ഉമ്മുക്കുൽസു, യൂനിസ്. FOTO TDG PRATHI SHAMSUDEEN തൊടുപുഴ വെങ്ങല്ലൂരിൽ ഭാര്യാസഹോദരിയെ വെട്ടിക്കൊന്ന് പൊലീസിൽ കീഴടങ്ങിയ പ്രതി ഷംസുദ്ദീൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story