Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 5:42 AM IST Updated On
date_range 11 March 2022 5:42 AM ISTസി.എം.എസ് കോളജിൽ നേച്ചർ ഫിലിം ഫെസ്റ്റിവെൽ
text_fieldsbookmark_border
കോട്ടയം: ബേർഡ്‌സ് ക്ലബ് ഇന്‍റർനാഷനലിന്‍റെ ആഭിമുഖ്യത്തിലുള്ള നാലാമത് റെയിൻ ഇന്‍റർനാഷനൽ നേച്ചർ ഫിലിം ഫെസ്റ്റിവെൽ സി.എം.എസ് കോളജിലെ പുതിയ തിയറ്ററിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. എട്ട് വിദേശചിത്രങ്ങളടക്കം വിവിധ വിഭാഗങ്ങളിലായി 33 ചിത്രങ്ങളാണ് മത്സരവിഭാഗങ്ങളിൽ പങ്കെടുക്കുന്നത്. ഇറാൻ, ജർമനി, വിയറ്റ്നാം, ബൾഗേറിയ, കിർഗിസ്ഥാൻ, ഫിലിപ്പീൻസ്, പോളണ്ട്, തുർക്കി എന്നീ രാജ്യങ്ങളിൽനിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് മേളയിൽ പങ്കെടുക്കുന്നത്. ഈ വർഷം ഓസ്കാർ പുരസ്‌കാരത്തിന് മത്സരിക്കുന്ന 'ദ എറ്റേണൽ സ്പ്രിങ് ടൈം' എന്ന ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. റെയിൻ ഇന്‍റർനാഷനൽ നേച്ചർ ഫിലിം ഫെസ്റ്റിവലിന്‍റെ സവിശേഷമായ 'പ്രകൃതി പുരസ്‌കാരം' തുളസി ഗൗഡക്ക് സമ്മാനിക്കും. വെള്ളിയാഴ്ച രാവിലെ 10ന് പരിസ്ഥിതി സംരക്ഷകനും ഫോട്ടോഗ്രാഫറുമായ പി. മനോജ് ഫെസ്റ്റിവെൽ ഉദ്‌ഘാടനം ചെയ്യും. തുടർന്ന് 11ന് ഓപണിങ് ഫിലിം 'ബന്ദർ ബാൻഡ്', തുടർന്ന് 16 ചിത്രങ്ങൾ പ്രദർശിപ്പിക്കും. സംസ്ഥാന അവാർഡ് നേടിയ 'ബോണാമി'യുടെ പ്രദർശനം 5.30ന് നടത്തും. രണ്ടാം ദിനമായ ശനിയാഴ്ച 16 ചിത്രങ്ങൾ പ്രദർശിപ്പിക്കും. വാർത്തസമ്മേളനത്തിൽ സംവിധായകൻ ജയരാജ്, സി.എം.എസ് കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് സി. ജോഷ്വ, പ്രദീപ് നായർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story