Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതിരിച്ചറിയൽ കാർഡ്...

തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം

text_fields
bookmark_border
കോട്ടയം: സ്കോൾ-കേരള മുഖേന നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സിന്റെ ഏഴാം ബാച്ച് പ്രവേശനത്തിന് ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്ത്, ഇതിനകം നിർദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പഠനകേന്ദ്രം അനുവദിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. വിദ്യാർഥികളുടെ യൂസർ നെയിം, പാസ്​വേഡ്​ (ആപ്ലിക്കേഷൻ നമ്പർ , ജനനത്തീയതി) ഇവ ഉപയോഗിച്ച് സ്കോൾ-കേരള ഡി.സി.എ വെബ്സൈറ്റ് (www.scolekerala.org) മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യുകയും അനുവദിച്ച പഠനകേന്ദ്രം കോഓഡിനേറ്റിങ്​ ടീച്ചർ മുമ്പാകെ സമർപ്പിച്ച് മേലൊപ്പ് വാങ്ങുകയും ചെയ്യണം. സമ്പർക്ക ക്ലാസുകളുടെ വിവരം പഠനകേന്ദ്രങ്ങൾ മുഖേന അറിയാമെന്ന് എക്സി. ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0481 2300443, 9447913820 . .................... കുട്ടികൾ വാഹനം ഓടിക്കുന്നത് തടയാൻ പരിശോധനയുമായി പൊലീസ്​ കോട്ടയം: 18 വയസ്സിൽ താഴെയുള്ളവർ ഇരുചക്രവാഹനം ഓടിച്ച്​ അപകടങ്ങൾ ഉണ്ടാക്കുന്ന സംഭവങ്ങൾ വർധിക്കുന്നു. കഴിഞ്ഞ ദിവസം ജില്ലയിൽ 14 വയസ്സുള്ള സ്കൂൾ വിദ്യാർഥിനി ഇളയ രണ്ട് സഹോദരങ്ങളെ സ്കൂട്ടറിൽ കയറ്റി ഓടിച്ച് വരവെ എതിർദിശയിൽ ബൈക്കുമായി കൂട്ടിയിടിക്കുകയും യുവാവ് മരിക്കുകയും ചെയ്തിരുന്നു. സ്കൂട്ടറിൽ യാത്ര ചെയ്ത കുട്ടികൾക്ക് സാരമായ പരിക്കുപറ്റി. സംഭവത്തിൽ കുട്ടികളുടെ പിതാവിനെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്​. നിയമവിരുദ്ധമായി കുട്ടികൾ വാഹനം ഓടിക്കുന്നതിനെതിരെ കർശന പരിശോധന നടത്താൻ തീരുമാനിച്ചതായി ജില്ല പൊലീസ്​ മേധാവി ഡി. ശിൽപ അറിയിച്ചു. കുട്ടികൾ വാഹനം ഓടിക്കുന്നതായി കണ്ടെത്തുന്ന സംഭവങ്ങളിൽ വാഹനത്തിന്റെ ഉടമയിൽനിന്ന്​ 25,000 പിഴയോ മൂന്നുമാസം തടവുശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉറപ്പാക്കുന്ന തരത്തിൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. നിയമവിരുദ്ധമായി വാഹനം ഓടിക്കുന്ന കുട്ടികൾക്ക് 25 വയസ്സുവരെ ഡ്രൈവിങ് ലൈസൻസ് അനുവദിക്കില്ല. കുട്ടികൾക്കെതിരെ ജുവനൈൽ കോടതിയിൽ കേസ് നൽകുകയും ചെയ്യും. ഇതു സംബന്ധിച്ച് കുട്ടികൾക്കിടയിലും മാതാപിതാക്കൾക്കിടയിലും ബോധവത്​കരണം നടത്തുന്നതിനും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊലീസിനെ അറിയിക്കുന്നതിനും ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മേധാവിമാർക്ക് അടിയന്തരമായി നോട്ടീസ് നൽകും. സ്​റ്റേഷൻ അതിർത്തികളിൽ വാഹന പരിശോധന നടത്തി വാഹനങ്ങളുടെ അമിതവേഗം, രൂപമാറ്റം, സ്റ്റണ്ടിങ് തുടങ്ങിയ മോട്ടോർ വാഹന നിയമലംഘനങ്ങൾ കണ്ടെത്തി കർശന നടപടി സ്വീകരിക്കുന്നതിനും ജില്ലയിലെ എല്ല സ്​റ്റേഷനുകൾക്കും സബ്​ ഡിവിഷൻ മേധാവിമാർക്കും നിർദേശം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story