Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 5:40 AM IST Updated On
date_range 11 March 2022 5:40 AM ISTഡിജിറ്റല്‍ റീസര്‍വേ: ജനപ്രതിനിധികൾ പിന്തുണ നൽകണം -മന്ത്രി എം.വി. ഗോവിന്ദൻ
text_fieldsbookmark_border
കോട്ടയം: ഭൂരേഖ ഡിജിറ്റൽ രൂപത്തിലാക്കുന്നതിന് റവന്യൂ സർവേ വകുപ്പ് നടപ്പാക്കുന്ന ഡിജിറ്റല്‍ റീസർവേ വിജയകരമായി പൂർത്തിയാക്കുന്നതിന് ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളും പിന്തുണ നൽകണമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. സർവേ സംബന്ധിച്ച് ജനപ്രതിനിധികൾക്കായി ഓൺലൈൻ മുഖേന സംഘടിപ്പിച്ച ബോധവത്കരണ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍ സർവേ പൂര്‍ത്തിയാകുന്നതോടെ ഭൂമിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്കും പരാതികൾക്കും പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ജനകീയപിന്തുണ ശക്തിപ്പെടുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും ജില്ലതലം മുതല്‍ പ്രാദേശിക തലംവരെ ജനകീയ കമ്മിറ്റികള്‍ക്ക് രൂപം നല്‍കും. ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കി പൂര്‍ണ ജനപങ്കാളിത്തത്തോടെയാണ് ഡിജിറ്റല്‍ സര്‍വേ ആരംഭിക്കുകയെന്നും മന്ത്രി പറഞ്ഞു. ലാൻഡ് റവന്യൂ കമീഷണർ കെ. ബിജു, കലക്ടര്‍ ഡോ. പി.കെ. ജയശ്രീ, സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്സ് ഡയറക്ടര്‍ സാംബശിവ റാവു എന്നിവർ സംസാരിച്ചു. ആദ്യഘട്ടത്തില്‍ വൈക്കം, കല്ലറ, വെള്ളൂര്‍, ഉദയനാപുരം, നടുവില, കുലശേഖരമംഗലം, വെച്ചൂര്‍, തലയാഴം, ചെമ്പ് എന്നീ വില്ലേജുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നടുവിലേ വില്ലേജിൽ സർവേ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ ആദ്യപടിയായി ഡ്രോണ്‍ അധിഷ്ഠിത സർവേയാണ് ആരംഭിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story