Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമറയൂർ ചന്ദനലേലത്തിൽ...

മറയൂർ ചന്ദനലേലത്തിൽ എട്ടുകോടിയുടെ വിൽപന

text_fields
bookmark_border
മറയൂർ: നടപ്പുസാമ്പത്തിക വർഷത്തെ അവസാന ചന്ദനം ഇ-ലേലത്തില്‍ എട്ടുകോടിയുടെ വിൽപന. സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ സ്ഥിരമായി മറയൂര്‍ ചന്ദനം എടുക്കുന്ന ചില സ്ഥാപനങ്ങളുടെ ആവശ്യപ്രകാരമാണ് ചന്ദനം ലേലത്തില്‍വെച്ചത്. ലേലത്തിന്​ വെച്ച 68.688 ടണ്‍ ചന്ദനത്തിൽ 6.294 ടണ്‍ മാത്രമാണ്​ വിറ്റഴിഞ്ഞത്. ഇ-ലേലം തുടങ്ങിയ കാലം മുതല്‍ നാല് ഘട്ടങ്ങളായി രണ്ടു ദിവസമായിട്ടാണ്​ ലേലം നടക്കാറുള്ളത്. എന്നാല്‍, കഴിഞ്ഞ ദിവസത്തെ ലേലം ഇതാദ്യമായി​ ഒറ്റ ദിവസം മാത്രമായിരുന്നു. ഗുണനിലവാരമനുസരിച്ച്​ കിലോക്ക്​ 2000 മുതൽ 25,000 രൂപ​വരെ വിലയുള്ള 16 തരം ചന്ദനമാണ്​ ലേലത്തിൽ ഉൾ​പ്പെടുത്തിയിരുന്നത്​. കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റർജൻറ് കമ്പനിയാണ് ഏറ്റവും കൂടുതല്‍ ചന്ദനം ലേലത്തില്‍ പിടിച്ചത്: 5.834 ടണ്‍. നികുതി ഉൾപ്പെടെ 6.48 കോടിക്കാണ്​ ഇവർ ചന്ദനം വാങ്ങിയത്​. മറ്റ്​ നാലു കമ്പനികൾകൂടി ലേലത്തില്‍ പങ്കെടുത്തു. ജയ്​പുർ സി.എം.ടി ആർട്​സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 691 കിലോ 1.17 കോടിക്കും ജയ്​പുര്‍ ക്ലൗഡ് 9158 കിലോ 26.67 ലക്ഷം രൂപക്കും കേരള ഹാന്‍ഡി ക്രാഫ്റ്റ്‌സ് ഡെവലപ്​മെന്‍റ്​ കോര്‍പറേഷന്‍ 205 കിലോ 29.63 ലക്ഷം രൂപക്കും കോട്ടയം മണർകാട്​​​ അയ്യപ്പ ക്ഷേത്രം ട്രസ്റ്റ് 5.2 കിലോ 93,000 രൂപക്കും വാങ്ങി. രണ്ടാം ക്ലാസ് വിഭാഗത്തിൽപെടുന്ന 54.1 കിലോ പഞ്ജം ചന്ദനം കേരള ഹാന്‍ഡി ക്രാഫ്റ്റ്‌സ് നല്ല വിലയ്​ക്കാണ് വാങ്ങിയത്. കിലോക്ക്​ നികുതിയടക്കം 21,043 രൂപ ലഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story